CinemaGeneralLatest NewsMollywoodNEWS

സ്ത്രീവിരുദ്ധ ഡയലോഗ് എഴുതിയതിന് പരസ്യമായ വേദിയില്‍ മാനസാന്തരപ്പെടാന്‍ തയ്യാറുണ്ടോ എന്ന് രഞ്ജിത്തിനോട് യുവതി: സിംഹത്തിന്‍റെ കൂട്ടില്‍ ഭക്ഷണം കൊടുക്കാറുണ്ടോ എന്ന് രഞ്ജിത്തിന്‍റെ മറുചോദ്യം

'പുറം കാലു കൊണ്ട് ചുമ്മാ കാല് മടക്കി തൊഴിക്കാന്‍ എനിക്ക് ഒരു പെണ്ണിനെ വേണം' എന്ന നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം

ഒരുകാലത്ത് നായകന്റെ ഹീറോയിസം കാണിക്കാനായി സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ എഴുതിയിരുന്ന ഒട്ടേറെ എഴുത്തുകാര്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്.  ടി ദാമോദരന്‍, രഞ്ജിത്ത് തുടങ്ങിയ തിരക്കഥാക്കൃത്തുക്കളുടെ പേരുകള്‍ അത്തരം വിമര്‍ശനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അടുത്തിടെ പരസ്യമായ ഒരു വേദിയില്‍ വെച്ച് രഞ്ജിത്തിനോട് ഒരു യുവതി ചോദിച്ചത്, ‘സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ പറഞ്ഞതിന്റെയും, എഴുതിയതിന്റെയും പേരില്‍ പലരും മാനസാന്ധരപ്പെടുമ്പോള്‍ രഞ്ജിത്ത് എന്ന എഴുത്തുകാരനും ഇതേ വേദിയില്‍ വെച്ച് മാനസാന്തരപ്പെടാന്‍ തയ്യാറുണ്ടോ?’ എന്നായിരുന്നു. ‘പുറം കാലു കൊണ്ട് ചുമ്മാ കാല് മടക്കി തൊഴിക്കാന്‍ എനിക്ക് ഒരു പെണ്ണിനെ വേണം’ എന്ന നരസിംഹത്തിലെ ഇന്ദുചൂഡന്റെ ഡയലോഗ് കടമെടുത്തുകൊണ്ടായിരുന്നു യുവതിയുടെ ചോദ്യം.

ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ

‘മാനസാന്തരമൊക്കെ വലിയ അര്‍ത്ഥമുള്ള വാക്കാണ്‌ കുട്ടി. ഇതുമായി ബന്ധപ്പെടുത്തി ഒന്നും പറയേണ്ടതല്ല. ഈ ചോദ്യത്തിന്റെ മറുപടി ഞാന്‍ പറയാം. അങ്ങനെ ആളുകളെ പറ്റിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ വീണിട്ടുമുണ്ട്. നരസിംഹവും, ആറാംതമ്പുരാനുമൊക്കെ ചെയ്യുന്ന സമയത്ത് ഞാനും, ഷാജി കൈലാസുമൊക്കെ വാഹനത്തിലൊക്കെ കയറിയിട്ട് പിന്‍ കാലു കൊണ്ട് ഡോര്‍ ഒക്കെ അടച്ച് കോഴിക്കോടോ എറണാകുളത്തോ തിരുവനന്തപുരത്തോ ഇറങ്ങി നടന്നിട്ടില്ല. എന്താണെന്ന് അറിയാമോ? അങ്ങനെ കാണിച്ചാല്‍ ആളുകള്‍ തല്ലും. ഈ മോഹന്‍ലാല്‍ അങ്ങനെ നടക്കിലല്ലോ. ‘നരസിംഹം’ ചെയ്തു കഴിഞ്ഞിട്ട് പിറ്റേ ദിവസം മീശയും പിരിച്ചിട്ടു എറണാകുളത്ത് അങ്ങാടിയില്‍ വന്നു കാറിന്റെ മുകളില്‍ കയറി ഇരുന്നിട്ട് ‘ആരാടാ’ എന്ന് അദ്ദേഹം ചോദിക്കുമോ?കോമണ്‍സെന്‍സ് ഉള്ളത് കൊണ്ട് അയാള്‍ അത് ചെയ്യില്ല. അതില്‍ വീണുപോയ പാവം മാലയാളി പിള്ളേരുണ്ട്. അവരാണ് പുറത്തിറങ്ങിയിട്ട് ആളുകളുടെ നെഞ്ചിനു കുത്തിപിടിച്ചിട്ട്‌ അടി ഇരന്നുവാങ്ങിക്കുകയും പിന്നെ പോലീസ് സ്റ്റേഷനില്‍ ആകുകയുമൊക്കെ ചെയ്യുന്നത്. സര്‍ക്കസിലെ ട്രിക്ക്പീസ് കണ്ടു കയ്യടിച്ച് വീട്ടില്‍ ചെന്നിട്ടു ഇങ്ങനെ കയറുകെട്ടിയിട്ടു ചാടുമോ ആരെങ്കിലും? അങ്ങനെ എടുത്താല്‍ മതി ഇത്. ഇതൊക്കെ ഒരുതരം വഷള് പരിപാടിയാണ്. ഇതൊക്കെ സ്വന്തം ജീവിതത്തിലേക്ക് ആവിഷ്കരിക്കുകയും, അത് പോലെ ഇത് സമൂഹത്തിന്റെ എന്നൊക്കെ പറഞ്ഞു ചിന്തിക്കുന്നത് തന്നെ വലിയ മണ്ടത്തരമാണ്. ഇതൊക്കെ ചര്‍ച്ചയ്ക്ക് പോലും എടുക്കാന്‍ പാടില്ല. കുട്ടി സര്‍ക്കസ് കണ്ടിട്ടുണ്ടോ? പല പരിപാടിയുമുണ്ട് അതില്‍ . സിംഹത്തിന്റെ കൂട്ടില്‍ കയറിയിട്ട് ഭക്ഷണം കൊടുക്കുക അങ്ങനെ ഒന്ന് ചെയ്തു നോക്കൂ. വയനാട്ടിലേക്ക് വിളിക്കുന്നു ഞാന്‍ അവിടെ പുലിയൊക്കെ ഇറങ്ങുന്ന സമയമാണ്. ഇതൊന്നും ഒരാളും ചെയ്യില്ല. ഞാന്‍ ചെയ്യില്ല, ഷാജി കൈലാസ് ചെയ്യില്ല, മമ്മൂട്ടി ചെയ്യില്ല,മോഹന്‍ലാല്‍ ചെയ്യില്ല, ആരും ചെയ്യില്ല. ഇതൊക്കെ ഒരു ആവശ്യവും ഇല്ലാതെ ഈ പോഷ്കിനെ സ്വന്തം ശരീരത്തിലേക്ക് അവാഹിച്ചിട്ടു മണ്ടത്തരത്തിന് ഇറങ്ങിപ്പുറപ്പെടുന്ന കുറെ ആള്‍ക്കാര്‍ പിന്നെ ഇതൊരു സാമൂഹിക പൊതുബോധത്തിന്റെ പ്രശ്നമാണെന്ന് ചിന്തിക്കുന്ന ബുദ്ധിയില്ലാ ജീവികള്‍ മറുവശത്ത്. ഞങ്ങള്‍ ഇതിന്റെ ഇടയില്‍ കൂടി നടന്നങ്ങ് പൊയ്ക്കോളാം’.

Tags

Related Articles

Post Your Comments


Back to top button
Close
Close