CinemaGeneralLatest NewsNational

16 വയസ്സുള്ളപ്പോഴാണത്, കമൽഹാസൻ അനുവാദമില്ലാതെ എന്നെ ചുംബിച്ചു; രേഖയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

രേഖയുടെ വെളിപ്പെടുത്തലിൽ ഇത്തവണ ഞെട്ടിയിരിക്കുന്നത് ആരാധകരാണ്

ഇന്ത്യൻ ഇതിഹാസ താരമായ കഹൽഹാസനെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത നടി രേഖ രം​ഗത്ത്, രേഖയുടെ വെളിപ്പെടുത്തലിൽ ഇത്തവണ ഞെട്ടിയിരിക്കുന്നത് ആരാധകരാണ്.

1986 ൽ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത പുന്നഗൈ മന്നന്‍ എന്ന സിനിമയെക്കുറിച്ച് രേഖ സംസാരിക്കുന്ന അഭിമുഖം ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് കമലിനെതിരേ പ്രതിഷേധം പുകയുന്നത്.

 


എന്നാൽ നടി രേഖയുടെ 2019 മെയ് മാസത്തില്‍ പുറത്തിറങ്ങിയ അഭിമുഖം ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഇപ്പോൾ വൻ ജനശ്രദ്ധ നേടുന്നത്.

കമലും രേഖയും നായികാ നായകരായി, 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. അതില്‍ രേഖയും കമലും തമ്മിലുള്ള ഒരു ചുംബന രംഗമുണ്ട്. തന്റെ അനുവാദം ചോദിക്കാതെയാണ് കമല്‍ ചുംബിച്ചതെന്നാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കിയത്.

താരങ്ങൾ ഇരുവരും കമിതാക്കളായി അഭിനയിക്കുന്ന ചിത്രത്തിൽ വെള്ളച്ചാട്ടത്തിന് മുകളില്‍നിന്ന് ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. ചുംബിക്കുന്ന കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും അപ്രതീക്ഷിതമായിരുന്നു എന്നുമാണ് രേഖ പറഞ്ഞത്.

എന്നാലിന്ന് ”തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ എന്നും താരം വ്യക്തമാക്കി.

എന്നാൽ ഏറെ നാളുകൾക്ക് ശേഷം വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button