CinemaGeneralLatest NewsNew ReleaseNEWS

ആനപ്പറമ്പിലെ വേൾഡ് കപ്പുമായി പെപ്പെ; ഫസ്റ്റ് ലുക്ക് പുറത്ത്

ഫേസ്ബുക്കിലൂടെയാണ് പെപ്പെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്

ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിൽ മലബാറിലെ ഫുട്‌ബോൾപശ്ചാത്തലത്തിലൂടെ രണ്ട് ഫുട്‌ബോൾപ്രേമികളുടെ ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.

തൻ‌റെ ഫേസ്ബുക്കിലൂടെയാണ് പെപ്പെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ഈ ചിത്രം ‘നവാഗതനായ നിഖിൽ പ്രേംരാജാണ് തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്. നായകനായ ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസ്സുകാരനായ ഉമ്മർ എന്ന കഥാപാത്രവും തമ്മിലുള്ള ആന്മബന്ധത്തിലൂടെയാണ് കഥ പുരോ​ഗമിയ്ക്കുന്നത്.

മലയാളികളുടെ പ്രിയതാരം പെപ്പെ എന്ന ആന്റണി വർഗീസിനുപുറമേ, സൈജു കുറുപ്പ്, ബാലു വർഗീസ്, ലുക്മാൻ, ഐ.എം. വിജയൻ, ദിനേശ് മോഹൻ (മുംബൈ), അർച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ അണിനിരക്കുന്നു. നായിക പുതുമുഖമാണ്.

ആനപ്പറമ്പിലെ വേൾഡ് കപ്പെന്ന ചിത്രത്തിൻെ സംഗീതം: ജേക്‌സ് ബിജോയ്. ഛായാഗ്രഹണം: ഫെയ്‌സ് സിദ്ദിഖ്. എഡിറ്റിങ്‌: നൗഫൽ അബ്ദുള്ള. അച്ചാപ്പു മൂവി മാജിക് & മാസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സ്റ്റാൻലി ഫൈസൽ ലത്തീഫ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button