CinemaGeneralLatest NewsMollywoodNEWS

‘പെണ്ണിനൊപ്പം’ ; ബിഗ് ബോസിൽ നിന്നും പുറത്തായ മഞ്ജു പത്രോസിനൊപ്പം ദിയ സന

മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്.

ബിഗ് ബോസ് സീസണ്‍ 2 ആകാംക്ഷയും ആവേശവും നിറഞ്ഞ ഗെയിമുകളുമായി 51 ദിനം പിന്നിട്ട് മുന്നേറുകയാണ്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായവര്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്.  മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത്. ഇവർക്കൊപ്പം ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ദിയ സനയുമുണ്ടായിരുന്നു.  ദിയ സനയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇവർക്കൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും പങ്കുവെച്ചിരിക്കുന്നത്. പെണ്ണിനൊപ്പം എന്ന ക്യാപ്ഷനോടെയായിരുന്നു ദിയ മഞ്ജുവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.

 

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് തെളിയിച്ചവരാണ് പ്രദീപും മഞ്ജുവും. ബിഗ് ഹൗസില്‍ ഇടയ്ക്കിടയ്ക്ക് ഗാനമേള നടത്താറുണ്ട് ഇവര്‍. ഇത്തവണത്തെ കൂടിക്കാഴ്ചയ്ക്കിടയിലും ഇവര്‍ പാട്ടുപാടിയിരുന്നു. ചെമ്പൂവേ എന്ന ഗാനമായിരുന്നു പ്രദീപും മഞ്ജുവും ചേര്‍ന്ന് ആലപിച്ചത്. ഇവര്‍ പാടുമ്പോള്‍ ദിയ വീഡിയോ പകര്‍ത്തുകയായിരുന്നു. അങ്ങനെ നല്ലൊരു ദിവസത്തിന്റെ സന്തോഷമെന്ന ക്യാപ്ഷനോടെയാണ് ദിയ സന വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button