CinemaGeneralLatest NewsMollywoodNEWS

ഷാജി ചെയ്തത് ചീപ്പ് ഷോ ; ടാസ്കിനിടയിൽ അമൃതയെയും അഭിരാമിയെയും കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ രജിത് കുമാര്‍

ഷാജി പറഞ്ഞപ്പോൾ അവർ അത് തമാശയാക്കി മാറ്റിയെന്നും രജിത് പറഞ്ഞു.

ബിഗ് ബോസിൽ ഇന്നലെ നടന്ന ഒരു ടാസ്കിനിടയിൽ പാഷാണം ഷാജി നടത്തിയ പരാമര്‍ശമാണ് ഇപ്പോൾ   ഷോയ്ക്ക് അകത്തും പുറത്തും ചര്‍ച്ച വിഷയമായിരിക്കുന്നത്. അമൃതയുടെയും അഭിരാമിയുടെയും കഥാപാത്രങ്ങള്‍ ആയ ഒറ്റവെട്ട് ഓമന, ഒറ്റപ്പൊട്ട് തങ്കമ്മ എന്നിവര്‍ എന്റെ സെറ്റപ്പാണ്, ഇവര്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ഇവരുടെ കൂടെ മാറി മാറി താമസിക്കും. എനിക്ക് വേണ്ടി ഇവര്‍ അടികൂടും ഇതാണ് ഇന്നലെ പാഷാണം ഷാജി പറഞ്ഞത്. ടാസ്‌കിന്റെ സമയത്ത് ഇക്കാര്യം വീട്ടിലുള്ളവര്‍ ആരും ചര്‍ച്ചയാക്കിയില്ല. എന്നാല്‍ അത് കഴിഞ്ഞ് അമൃതയും അഭിരാമിയും രജിത്തിനോടും സുജോയോടും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഷാജി ചെയ്തത് ചീപ്പായി എന്ന് അപ്പോള്‍ തന്നെ സുജോയും രജിത്തും പറഞ്ഞു.

അമൃതയ്ക്ക് ഷാജിയുമായി വര്‍ഷങ്ങള്‍ നീണ്ട പരിചയമുണ്ട്, ബന്ധമുണ്ട്. ഇക്കാര്യം അമൃത പറയുമ്പോള്‍ അഭിരാമി കുറച്ച് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ആ പരിചയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞേക്കാം, പക്ഷേ ഇത് അങ്ങനെ കളയേണ്ടതല്ല…തമാശയ്ക്ക് ഇങ്ങനെ പറയുന്നത് …ഇത് ഞാന്‍ സംസാരിക്കും അഭിരാമി പറഞ്ഞു. പാഷാണം ഷാജി പറഞ്ഞ കാര്യം ഇപ്പോൾ താനാണ് ഇവിടെ പറഞ്ഞിരുന്നെങ്കിൽ ബിഗ് ബോസിലെ മറ്റുള്ളവരുടെ പ്രതികരണം കാണാമെന്നും ഷാജി പറഞ്ഞപ്പോൾ അവർ അത് തമാശയാക്കി മാറ്റിയെന്നും രജിത് പറഞ്ഞു.

എന്നാൽ പാഷാണം ഷാജിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. പാഷാണം അവരെ അപമാനിച്ചപ്പോൾ ബാക്കിഉള്ളവർക്കു അത് കോമഡി… സർ ആയിരുന്നെങ്കിൽ ബിഗ് ബോസ് ഇപ്പം രണ്ട്ആക്കിയേനെ ഇവർ എന്നാണ് ഒരാൾ കമന്റ് ചെയുന്നത്. പാഷാണം സാജി മാപ്പ് പറയണം… സ്ത്രീകളെ ലൈംഗിക ചൊവയോടെ ഒന്നടക്കം ആക്ഷേപിച്ച പാഷാണം മാപ്പ് പറയണം… ടാസ്ക്ക് എന്നാൽ എന്ത് തെമ്മാടിത്തരവും പറയാനുള്ള ലൈസൻസ് അല്ല…………….. പാഷാണത്തിനെതിരെ ബിഗ് ബോസ് ഒരു നിലപാടെടുക്കണം ..അല്ലേൽ അയാളെ നേരിട്ട് പുറത്താക്കണം…………………….. പാഷാണം എന്തോന്നാ ആ പിള്ളേരെ പറഞ്ഞത് …………………പാഷാണം ഷാജി ഇന്ന് അമൃതയെയും അഭിരാമിയെയും പറഞ്ഞത് എന്ത് ഗെയിം ന്റെ ഭാഗം ആണെങ്കിലും ചെറ്റത്തരം ആണ്…………. എന്നിങ്ങനെയുള്ള നിരവധി കമന്റ് ആണ് ഇതിനെതിരെ പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button