CinemaGeneralLatest NewsNEWS

മരക്കാരുടെ ചെറുപ്പകാലം അവതരിപ്പിച്ച് പ്രണവ്; ഫസ്റ്റ് ലുക്ക് പുറത്ത്

നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍ വെള്ളിത്തിരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്.

ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍.

ബ്രഹ്മാണ്ഡ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘കുഞ്ഞാലി മരക്കാര്‍ നാലാമന്‍’ എന്നാണ് പ്രണവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു യുദ്ധമുഖത്ത് ആയുധങ്ങളുമായി ഉയര്‍ന്ന് ചാടുന്ന രീതിയിലാണ് പോസ്റ്ററില്‍ പ്രണവിന്റെ കഥാപാത്രത്തിന്റെ നില്‍പ്പ്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button