CinemaGeneralLatest NewsMollywoodNEWS

ബ്രേക്ക് ഡാൻസ് വേഷത്തിൽ മിന്നിത്തിളങ്ങിയ കാലം; അന്നേ പൊളിയാണ് ഈ യുവനായകനെന്ന് സോഷ്യൽ മീഡിയ

കുത്തിപ്പൊക്കലിന്റെ ആശാനായ അജു വർഗീസാണോ ഇതിനു പിന്നിലെന്നും ചിലർ ചോദിക്കുന്നു.

ബ്രേക്ക് ഡാന്‍സ് വേഷത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന കുട്ടി താരമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലയാള സിനിമയിലെ മുന്‍നിര യുവനായകനായ നിവിന്‍ പോളിയുടെ കുട്ടിക്കാല ചിത്രമാണ് ഇത്.

സോഷ്യൽ മീഡിയയിലെ കുത്തിപ്പൊക്കല്‍ ട്രെന്‍ഡിന്റെ ഭാഗമായാണ് ഈ ചിത്രം ഇപ്പോള്‍ പ്രചരിക്കുന്നതെന്ന ട്രോളുകളും വരുന്നുണ്ട്. എന്നാൽ കുത്തിപ്പൊക്കലിന്റെ ആശാനായ അജു വർഗീസാണോ ഇതിനു പിന്നിലെന്നും ചിലർ ചോദിക്കുന്നു.

നിലവിൽ ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിവിന്‍ പോളിയിപ്പോൾ. കൂടാതെ രാജീവ് രവി ചിത്രം ‘തുറമുഖം’ ആണ് നിവിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Tags

Related Articles

Post Your Comments


Back to top button
Close
Close