CinemaGeneralLatest NewsMollywoodNEWS

വയസ്സ് കൃത്യമാണ് : മോഹന്‍ലാലിനെ കുഞ്ഞാലി മരയ്ക്കാറായി തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് പ്രിയദര്‍ശന്‍

അടുത്ത മാസം 26-ന് പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ 'കുഞ്ഞാലി മരയ്ക്കാര്‍' മലയാള സിനിമയുടെ മറ്റൊരു ചരിത്ര വിജയമാകുമെന്നാണ് ആരാധകരും കണക്ക് കൂട്ടുന്നത്

മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റൊരു ചരിത്രപ്രധാനമായ സിനിമ കൂടി എത്തുമ്പോള്‍ പ്രേക്ഷകരും ആകാംഷയിലാണ്.അടുത്ത മാസം 26-ന് പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ‘കുഞ്ഞാലി മരയ്ക്കാര്‍’ മലയാള സിനിമയുടെ മറ്റൊരു ചരിത്ര വിജയമാകുമെന്നാണ് ആരാധകരും കണക്ക് കൂട്ടുന്നത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് പ്രിയദര്‍ശന്‍ വെളിപ്പെടുത്തുകയാണ്.

കുഞ്ഞാലിമരക്കാര്‍ 53ാം വയസില്‍ മരിച്ചതായാണ് അറിയപ്പെടുന്നതെന്നും സ്‌ക്രീന്‍ ഏജ് നോക്കിയാല്‍ മരക്കാര്‍ മോഹന്‍ലാലിന് ഏറ്റവും അനുയോജ്യമായ കഥാപാത്രമാണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറയുന്നു. ചരിത്ര നായകന്മാരെ അവതരിപ്പിക്കുമ്പോള്‍ അതില്‍ അഭിനയിക്കുന്ന നടന് ഒരു ഓറ ആവശ്യമാണെന്നും അത് മോഹന്‍ലാലിന് ഉണ്ടെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു. വലിയ ക്യാന്‍വാസില്‍ പറയപ്പെടുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഇതിനോടകം പല നേട്ടങ്ങളും സ്വന്തമാക്കി കഴിഞ്ഞു. അഞ്ചു ഭാഷകളിൽ ആയി ലോകം മുഴുവനുമുള്ള അൻപതിലധികം രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ മ്യൂസിക് റൈറ്റ്സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയത്.

shortlink

Related Articles

Post Your Comments


Back to top button