CinemaGeneralLatest News

താരസുന്ദരി സാമന്തയ്ക്ക് 51 മാർക്ക്; ജീവിതത്തിലെ അതിമനോഹരമായ മുഹൂർത്തമെന്ന് സാമന്ത

ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം

തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം നേടിയ താരമാണ് സാമന്ത, തെന്നിന്ത്യയുടെ താരസുന്ദരി സാമന്ത വീണ്ടും വാര്‍ത്തകളിൽ നിറയുകയാണ്.

സിനിമാത്തിരക്കുകൾക്കിടയിലും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാമന്തയും ഭർത്താവും നടനുമായ നാഗചൈതന്യയും സമയം കണ്ടെത്താറുണ്ട്

ഇന്നുവരെയുള്ള 10 വര്‍ഷം നീണ്ട തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം ഏതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയുടെ പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ നടൻ അക്കിനേനി നാഗേശ്വര റാവു സംസാരിക്കുന്നതിന്റെ വീഡിയോആരാധകൻ പങ്കുവെച്ചു. ഗൌതം വാസുദേവ് മേനോന്റെ യെ മായ ചേസവെ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാമന്തയ്‍ക്ക് 51ഉം തന്റെ പേരക്കുട്ടി കൂടിയായ നാഗ ചൈതന്യക്ക് 49ഉം മാര്‍ക്കാണ് നല്‍കുന്നത് എന്നാണ് അക്കിനേനി നാഗേശ്വര റാവു വീഡിയോയില്‍ പറയുന്നത്.

ഇന്നുവരെയുള്ള പത്ത് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് അത് എന്നാണ് ആരാധകന്റെ വീഡിയോ പങ്കുവെച്ച് സാമന്ത പറയുന്നത്. സാമന്തയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ യെ മായ ചേസവെ.

shortlink

Related Articles

Post Your Comments


Back to top button