CinemaGeneralMollywoodNEWS

രണ്ടു സഹോദരിമാരെ കല്യാണം കഴിപ്പിച്ച് അയച്ചു, വെറുതെ പണം കളഞ്ഞിട്ടില്ല: ഷീലയുടെ സവിശേഷതകള്‍ പറഞ്ഞു പ്രമുഖ താരം

ഇതൊക്കെ ഇടാനുല്ലതല്ലേ ഇട്ടു നടക്കേണ്ട സമയത്ത് അണിഞ്ഞു ഒരുങ്ങി തന്നെ നടക്കണം' എന്നതായിരുന്നു ഷീലാമ്മയുടെ രീതി

കറുത്തമ്മ എന്ന കഥാപാത്രം മാത്രം മതി ഷീല എന്ന അഭിനയ പ്രതിഭയെ മികച്ച നടിയെന്ന പേരില്‍ അടയാളപ്പെടുത്താന്‍. ഒരു സമയത്ത് ഏറ്റവും താരമൂല്യമുണ്ടായിരുന്ന ഷീല എന്ന മികച്ച അഭിനേത്രിയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ഷീലയ്ക്കൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച ശ്രീലത നമ്പൂതിരി പങ്കിടുകയാണ്.

‘ഷീലാമ്മയാണ് ഞാന്‍ ഇന്നും സൗഹൃദം സൂക്ഷിക്കുന്ന സിനിമാ താരം. എന്റെ വീടിനു അടുത്ത് ഒരു സീരിയലിന്റെ ചിത്രീകരണത്തിനു വന്നപ്പോള്‍ എന്നോട് ആണ് എല്ലാ കാര്യങ്ങളും ചോദിക്കുന്നത്. ഡ്രസ്സിനെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചുമൊക്കെ എപ്പോഴും സംസാരിച്ചിരിക്കും, ‘നമ്മള്‍ എന്തിനാണ് ദരിദ്രവാസികളെ പോലെ നടക്കുന്നത്. ഇതൊക്കെ ഇടാനുല്ലതല്ലേ ഇട്ടു നടക്കേണ്ട സമയത്ത് അണിഞ്ഞു ഒരുങ്ങി തന്നെ നടക്കണം’ എന്നതായിരുന്നു ഷീലാമ്മയുടെ രീതി. അവര്‍ ആരോഗ്യം നന്നായി ശ്രദ്ധിക്കും. അധികം വെയിലത്ത് ഒന്നും പോയി നില്‍ക്കില്ല. ചെന്നൈയില്‍ ചൂടാണെങ്കില്‍ ഷീലാമ്മ ഊട്ടിയിലേക്ക് പോകും സിനിമയില്‍ നിന്ന് കിട്ടിയ കാശൊക്കെ കളയാതെ കുറെ നല്ല സ്ഥലങ്ങള്‍ വാങ്ങിയിട്ടു.ആ സ്ഥലങ്ങളില്‍ ചിലതൊക്കെ വില്‍ക്കുകയും മറ്റു ചിലയിടത്ത് വീടൊക്കെ പണിയുകയും ചെയ്തു. രണ്ടു അനിയത്തിമാരെ കല്യാണം കഴിപ്പിച്ച് അയച്ചു. അന്ന് കിട്ടിയ കാശൊന്നും ഷീലാമ്മ വെറുതെ  കളഞ്ഞിട്ടില്ല’.

Tags

Related Articles

Post Your Comments


Back to top button
Close
Close