CinemaGeneralLatest NewsMollywoodNEWS

ഉപ്പും മുളകിലേക്ക് ബാലുവും നീലുവും പിള്ളേരും തിരിച്ചെത്തുന്നു

   അടുത്തിടെയായി ഉപ്പും മുളകിലെ പ്രധാന താരങ്ങൾ സീരിയലിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഉപ്പും മുളകും. ഇതിലെ ഓരോരുത്തരും മലയാളികളുടെ കുടുംബാംഗങ്ങളെ പോലെ തന്നെയാണ്. നീലുവും ബാലുവും മുടിയനും കേശുവും ശിവയും പാറുവും ഒക്കെയടങ്ങുന്ന പാറമടവീടാണ് പരമ്പരയുടെ പ്രധാന ലോക്കേഷൻ. എന്നാൽ   അടുത്തിടെയായി ഉപ്പും മുളകിലെ പ്രധാന താരങ്ങൾ സീരിയലിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് സഹതാരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഉപ്പും മുളകും പരമ്പര മുന്നോട്ട് പോയിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഉയർന്നത്.

ഇപ്പോഴിതാ ഉപ്പും മുളകും താരങ്ങൾ പരമ്പരയിലേക്ക് മടങ്ങിയെത്തുന്നു എന്ന വിവരമാണ് ലഭിക്കുന്നത്. പരമ്പരയിലേക്ക് ഉടൻ താരങ്ങളെല്ലാം മടങ്ങിയെത്തുമെന്നും അടുത്ത ദിവസം തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്തായാലും പ്രേക്ഷകർ നെഞ്ചേറ്റിയ പ്രിയ താരങ്ങൾ ഇനി വരുന്ന എപ്പിസോഡുകളിൽ നിറയുമെന്ന് തന്നെയാണ് പരമ്പരയുമായി ഏറ്റവും അടുത്ത വൃത്തങ്ങൾ
സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button