CinemaGeneralLatest NewsMollywoodNEWS

അമൃതയുടെ ഇംഗ്ലീഷിൽ തര്‍ക്കിക്കാതെ വസ്ത്രം ജസ്‌ലയിലേക്ക് എറിഞ്ഞ് കൊടുത്ത് ഫുക്രു

ആദ്യം ഓടി വാതിലില്‍ തൊടുന്ന രണ്ട് പേര്‍ക്കാണ് സ്വര്‍ണഖനി എടുക്കാനുള്ള അവസരം ലഭിക്കുന്നത്

ബിഗ് ബോസിൽ കഴിഞ്ഞ ദിവസം ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കാണ് നടന്നത്. വലിയൊരു ഓഫറുമായിട്ടായിരുന്നു പുതിയ ലക്ഷ്വറി ബജറ്റ് ടാസ്‌ക് ബിഗ് ബോസ് കൊടുത്തത്. ആക്ടീവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണഖനി തയ്യാറാക്കി വെച്ചിരിക്കുകയും ആദ്യം ഓടി വാതിലില്‍ തൊടുന്ന രണ്ട് പേര്‍ക്കാണ് സ്വര്‍ണഖനി എടുക്കാനുള്ള അവസരം ലഭിക്കുന്നത്. അതിനായി പ്രത്യേകം വസ്ത്രവും നല്‍കിയിട്ടുണ്ട്. എന്നാൽ അതേ വസ്ത്രം ധരിച്ച് വാതിലില്‍ തൊടാന്‍ വന്ന് നിന്ന ഫുക്രുവിനെ അങ്ങനെ പാടില്ലെന്ന് സുജോയും അമൃതയും ഓര്‍മ്മപ്പെടുത്തി. എന്നാൽ ‘മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്’ എന്നാണ് ഇതിന് മറുപടിയായി ഫുക്രു പറഞ്ഞത്. എന്നാൽ ‘വി ആർ ഇൻ ദി ഗെയിം ,ഇറ്റിസ് പാർട്ട് ഓഫ് ഔർ ബിസിനസ്’ (ഗെയിമിന്റെ ഭാഗമായിരിക്കുമ്പോള്‍ ഇത് എന്റെ ബിസിനസ് കൂടിയാണ്) എന്ന് ഇംഗ്ലീഷിൽ തിരിച്ച്   അമൃത പറഞ്ഞു. സാധാരണ തര്‍ക്കിക്കാറുള്ള ഫുക്രു കൂടുതല്‍ സംസാരത്തിന് നില്‍ക്കാതെ ജസ്‌ലയുടെ കൈയിലേക്ക് ഇട്ടിരുന്ന വസ്ത്രം എറിഞ്ഞ് കൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button