GeneralLatest NewsMollywoodNEWS

നടിയെ ആക്രമിച്ച കേസ് ; മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം ഇന്ന്

ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും.

നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരെ അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി ഇന്ന് വിസ്തരിക്കും. കേസിലെ നിർണായക സാക്ഷിയാണ് മഞ്ജു വാര്യർ. നടൻ സിദ്ദീഖ്, നടി ബിന്ദു പണിക്കർ എന്നിവരും ഇന്നു ഹാജരാകാൻ കോടതി നോട്ടിസ് നൽകിയിട്ടുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും.

വാനിന്റെ ഉടമയെ ഇന്നലെ കോടതി വിസ്തരിച്ചു. നടിയെ തട്ടിക്കൊണ്ടുപോകുന്നതിനു മുൻപു പ്രതികൾ ഈ വാൻ ഉപയോഗിച്ചിരുന്നു. അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ അതേ കോടതിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത്. കേസില്‍ ദിലീപ് പ്രതിയാകുന്നതിനു വളരെ മുന്‍പേ കേസില്‍ ഗൂഡാലോചന ഉണ്ടെന്ന് പരസ്യമായി മഞ്ജു പപറഞ്ഞിരുന്നു. ‍പിന്നീട് ദിലീപ് പ്രതിയായി വന്നപ്പോള്‍ ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധം ഉണ്ടെന്ന് വിശദീകരിച്ച് അതിനുള്ള കാരണങ്ങളും ചൂണ്ടിക്കാട്ടി മഞ്ജു പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാകുകയും ചെയ്തു. അതിനാൽ തന്നെ മഞ്ജുവിന്റെ മൊഴി ഏറെ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments


Back to top button