CinemaGeneralMollywoodNEWS

നസ്രിയയുടെ അച്ഛന്‍ വേഷം മനപൂര്‍വ്വം ഒഴിവാക്കിയത് : കാരണം പറഞ്ഞു ലാല്‍ ജോസ്

'ഓംശാന്തി ഓശാന'യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്

ലാല്‍ ജോസിലെ സംവിധായകന് പുറമേ ലാല്‍ ജോസിലെ  നടനെയും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഓംശാന്തി ഓശാന’യും ‘സണ്‍ഡേ ഹോളിഡേ’യുമൊക്കെ ലാല്‍ ജോസിലെ നടനെക്കൂടി മുന്നില്‍ നിര്‍ത്തിയ സിനിമകളായിരുന്നു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായ കാരണത്തെക്കുറിച്ചും ഓംശാന്തി ഓശാനയിലെ നസ്രിയയുടെ അച്ഛന്‍ വേഷം സ്വീകരിക്കാതിരുന്നതിനെക്കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കുകയാണ്.

‘മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന’യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ്‌ ഒടുവില്‍ അവരെ രണ്‍ജി പണിക്കരടുത്തേക്ക് അയച്ചത്. എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ട്’

shortlink

Related Articles

Post Your Comments


Back to top button