CinemaGeneralLatest NewsMollywoodNEWS

എല്ലാരും ഹാപ്പി ആയല്ലോ, ഞങ്ങൾ തിരിച്ചെത്തി ; ചിത്രം പങ്കുവെച്ച് മുടിയൻ

അടുത്തിടെയായി ഉപ്പും മുളകിലെ പ്രധാന താരങ്ങൾ സീരിയലിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് സഹതാരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഉപ്പും മുളകും പരമ്പര മുന്നോട്ട് പോയിരുന്നത്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഉപ്പും മുളകും. ഇതിലെ ഓരോരുത്തരും പ്രേക്ഷകരുടെ  കുടുംബാംഗങ്ങളെ പോലെ തന്നെയാണ്. നീലുവും ബാലുവും മുടിയനും കേശുവും ശിവയും പാറുവും ഒക്കെയടങ്ങുന്ന പാറമടവീടാണ് പരമ്പരയുടെ പ്രധാന ലോക്കേഷൻ. എന്നാൽ അടുത്തിടെയായി ഉപ്പും മുളകിലെ പ്രധാന താരങ്ങൾ സീരിയലിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് സഹതാരങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ഉപ്പും മുളകും പരമ്പര മുന്നോട്ട് പോയിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയിൽ ഉയർന്നത്. ഇതിനിടയിലാണ് ചാനൽ സംഘടകരും പരമ്പരയിലെ പ്രമുഖ താരങ്ങളും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.

 

 

View this post on Instagram

 

We back in action ?..ipo ellarum happy ayallo …ithraye ullu karyam ..ithinanu ellarum tention adiche ❤️….ennalum ningalude snehaam apparamaanu ?❤️?

A post shared by Rishi S Kumar (@rishi_skumar) on

ബാലുവും നീലുവും പിള്ളേരും തിരിച്ചെത്തിച്ചില്ലെങ്കിൽ ഉപ്പും മുളകും കാണുന്നത് ഞങ്ങൾ അവസാനിപ്പിക്കുമെന്നും പ്രേക്ഷകർ പറഞ്ഞു. എന്നാൽ പ്രശ്നം വീണ്ടും ഗുരുതരം ആകുന്നതിനിടയിലാണ് പ്രിയ താരങ്ങൾ ഉപ്പും മുളകിലേക്ക് തിരികെ എത്തും എന്ന സൂചന ലഭിച്ചത്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ച് മുടിയൻ ബാലുവിനും നീലുവിനും സഹോദരങ്ങൾക്കും ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

” ഞങ്ങൾ തിരിച്ചെത്തി. ഇപ്പൊ എല്ലാരും ഹാപ്പി ആയല്ലോ; ഇത്രേ ഉള്ളൂ കാര്യം. ഇതിനാണ് എല്ലാരും ടെൻഷൻ അടിച്ചേ. എന്നാലും നിങ്ങളുടെ സ്നേഹം അപാരമാണ്” എന്നും മുടിയൻ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button