CinemaGeneralLatest News

കുഞ്ഞാലി മരക്കാർ; മോഹൻലാലും പ്രണവുമൊന്നിച്ചുള്ള പുത്തൻ പോസ്റ്ററിന് ​ഗംഭീര സ്വീകരണം

മോഹൻലാലും പ്രണവുമാണ് ചിത്രത്തിലുള്ളത്

പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്.

ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍, പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ പുതിയ പോസ്റ്ററാണ് പുറത്ത് വിട്ടത്.

വൻ ബജറ്റിലൊരുങ്ങുന്ന പ്രിയദർശൻ ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മലയാളികളുടെ പ്രിയതാരം ലാലേട്ടൻ അഭിനയിക്കുന്നത്. ചിത്രത്തിൽ ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാലിന് ചിത്രത്തിലുള്ളത്. ഏകാ​ഗ്രതയോടെ അമ്പെയ്യുന്ന മോഹൻലാലും പ്രണവുമാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button