CinemaGeneralLatest NewsMollywoodNEWS

മാസ് എന്റർടെയ്നറായെത്തുന്നു കോഴിപ്പോര്; ട്രെയിലർ കാണാം

അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്

പ്രണയവും സൗഹൃദവും തല്ലും ത്രില്ലുമായി നാടന്‍ ‘കോഴിപ്പോര്’, ജിനോയ്, ജിബിറ്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോഴിപ്പോര്. കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂർ എന്ന ഗ്രാമത്തിലെ ഗാഗുൽത്താ ലെയ്നിലെ താമസക്കാരായ അയൽവാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്നേഹ ബന്ധത്തിന്‍റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.

പ്രശസ്ത നടി പൗളി വില്‍സണും ജോളി ചിറയത്തുമാണ് ഇവരെ അവതരിപ്പിക്കുന്നത്, കാരക്ടര്‍ റോളുകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയനായ നവജിത് നാരായണന്‍ പ്രധാന റോളിലെത്തുന്നു. കെട്ട്യോളാണെന്റെ മാലാഖ ഫെയിം വീണാ നന്ദകുമാറാണ് നവജിത്തിന് നായികയായി എത്തുന്നത്.

പ്രശസ്ത നടൻ ഇന്ദ്രൻസ്, നവജിത് നാരായണൻ , സോഹൻ സീനുലാൽ, അഞ്ജലി നായർ, ജിനോയ് ജനാർദ്ദനൻ, പ്രവീൺ ടിജെ, അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോർജ്, സരിൻ, ശങ്കർ ഇന്ദുചൂഡൻ, ഷൈനി സാറ, മേരി എരമല്ലൂർ, ഗീതി, നന്ദിനി എന്നിവർ കഥാപാത്രങ്ങളാകുന്നു. ചിത്രത്തിൽ ജിബിറ്റ് ജോര്‍ജ്ജിന്റെ കഥയ്ക്ക് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയിരിക്കുന്നു. അപ്പു ഭട്ടതിരിയാണ് എഡിറ്റിംഗ്. വിനായക് ശശികുമാര്‍ ഗാനരചന.

shortlink

Related Articles

Post Your Comments


Back to top button