CinemaGeneralLatest NewsMollywoodNEWS

‘എന്ത് സാധാനം വെച്ചാലും എടുത്തോണ്ട് ഓടും’ ; പാറുക്കുട്ടിയുടെ കുസൃതിയിൽ പരാതിയുമായി ബാലു

പാറുവിനെ ചുറ്റി പറ്റിയാണ് പുതിയ കഥ നടക്കുന്നത്

ഉപ്പും മുളകിലെ പ്രധാന കഥാപാത്രങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ബാലുവും നീലുവും മക്കളുമില്ലാതെ പരമ്പര കാണില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ചെറിയൊരു പ്രശ്‌നമുണ്ടെന്നും വൈകാതെ ഞങ്ങളെല്ലാവരും വരുമെന്നും മുടിയൻ  സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പിന്നീട് പോസ്റ്റ് തരംഗമായതോടെ പെട്ടെന്ന് തന്നെ ഡിലീറ്റ് ചെയ്തത് പ്രേക്ഷരെ വീണ്ടും നിരാശയിലാക്കിയിരുന്നു.

എന്നാൽ ഇന്നലെ വീണ്ടും ഉപ്പും മുളകിലേക്കും ഞങ്ങൾ തിരിച്ചെത്തി എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റും  ലൊക്കേഷൻ ചിത്രവും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രമോ വീഡിയോ വന്നിരിക്കുകയാണ്. വീഡിയോയില്‍ ബാലുവും നീലുവും മക്കളുമെല്ലാം ഉണ്ടായിരുന്നു. പാറുവിനെ ചുറ്റി പറ്റിയാണ് പുതിയ കഥ നടക്കുന്നത്.

താന്‍ എന്ത് സാധാനം വെച്ചാലും പാറുക്കുട്ടി എടുത്തോണ്ട് ഓടുകയാണെന്നാണ് ബാലു പരാതി പറയുന്നത്. ഇതിനൊപ്പം നീലുവിനെ സഹായിക്കാത്തത് കൊണ്ടുള്ള ദേഷ്യപ്പെടലുകളും അതിനിടയിലൂടെ നീലുവിനെ സോപ്പിടുന്ന ബാലുവിനെയുമൊക്കെ പ്രമോയില്‍ കാണിച്ചിട്ടുണ്ട്. എന്തായാലും തങ്ങളുടെ   പ്രിയപ്പെട്ട താരങ്ങള്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പ്രേക്ഷർ.

.

shortlink

Related Articles

Post Your Comments


Back to top button