CinemaGeneralLatest NewsMollywoodNEWS

സ്ത്രീയായത് കൊണ്ട് സംവരണം വേണമെന്ന വാദമല്ല എന്‍റെ ഫെമിനിസം: നിലപാട് ഉയര്‍ത്തിപ്പിടിച്ച് രജീഷ വിജയന്‍

സ്ത്രീ ആയത് കൊണ്ട് തന്നെ സംവരണം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍

സ്ത്രീ വിരുദ്ധത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് തന്റെ ഫെമിനിസ കാഴ്ചപാട് തുറന്നു പറയുകയാണ് നടി രജീഷ വിജയന്‍. ഒരു വ്യക്തി സ്ത്രീയായത് കൊണ്ട് മാത്രം സംവരണം അര്‍ഹിക്കുന്നില്ലെന്നും പക്ഷെ ഒരു ഗര്‍ഭിണി ബസില്‍ കയറുമ്പോള്‍ അവര്‍ക്ക് സീറ്റ്  കൊടുക്കേണ്ട പരിഗണന മറ്റുള്ളവര്‍ക്ക് ഉണ്ടെന്നും രജീഷ് പറയുന്നു.  ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെ സ്ത്രീകള്‍ക്ക് ചില പ്രത്യേക പരിഗണന കൊടുക്കേണ്ടതുണ്ടെന്നും രജീഷ വിജയന്‍ കേരള കൗമുദി ആഴ്ചപതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

‘ഓരോരുത്തരുടെ കാഴ്ചപാടുകള്‍ക്ക് അനുസരിച്ച് ചില വാക്കുകളുടെ നിര്‍വചനങ്ങള്‍ മാറുന്നു. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഫെമിനിസത്തിന് പല നിര്‍വചനങ്ങളുണ്ട്‌. ഞാന്‍ കാണുന്നത് എല്ലാ രീതിയിലുമുള്ള സ്ത്രീയുടെ സമത്വത്തെയാണ്. സ്ത്രീ ആയത് കൊണ്ട് തന്നെ സംവരണം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാന്‍. എന്നാല്‍ ഒരു ബസില്‍ ഗര്‍ഭിണി കയറുമ്പോള്‍ അവര്‍ക്ക് ഒരു സീറ്റ് വേണമെന്നുള്ളത് അത്യാവശ്യമാണ്. കാരണം അവളുടെ ഉദരത്തില്‍ ഒരു ജീവന്‍ കൂടി ഉള്ളത് കൊണ്ട് മാത്രം. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ കായിക ക്ഷമത നന്നേ കുറവാണ്. ശാരീരികമായ ചില സംവരണങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു രീതിയിലുമുള്ള മുന്‍ഗണനയും സ്ത്രീയ്ക്ക് വേണ്ട. ആര്‍ത്തവ സമയത്തും, പ്രസവ സമയത്തുമൊക്കെയാണ് സ്ത്രീകള്‍ക്ക് ചില പ്രത്യേകമായ പരിഗണനകള്‍ കൊടുക്കേണ്ടത്. അത് കൊണ്ട് പുരുഷനും സ്ത്രീയും തമ്മില്‍ ഒരു വിവേചനത്തിന്റെയും ആവശ്യമില്ല. അതാണ് ഞാന്‍ വിശ്വസിക്കുന്ന ഫെമിനിസവും സമത്വവും’.

shortlink

Related Articles

Post Your Comments


Back to top button