CinemaGeneralLatest NewsNEWSTollywood

ഇളയദളപതിക്ക് മക്കൾ സെൽവന്റെ സ്നേഹ ചുംബനം; വൈറൽ ചിത്രങ്ങൾ കാണാം

ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ

തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ് – വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന മാസ്സ്ചിത്രം മാസ്റ്റർ ചിത്രീകരണം പൂർത്തിയായി.

സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ മാസ്റ്ററിന്റെ അവസാന ഷെഡ്യൂളും പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ, രത്ന കുമാറും ലോകേഷും ചേർന്നാണ് മാസ്റ്ററിന്റെ കഥ എഴുതിയിരിക്കുന്നത്. സത്യൻ സൂര്യനാണ് ഛായാഗ്രഹണം.

വൻ താരനിരയിൽ പുറത്തിറങ്ങുന്ന മാസ്റ്റർ ലാസ്റ്റ്ഷെഡ്യൂളും പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഇളയദളപതി വിജയ്‍യുടെ കവിളിൽ അമര്‍ത്തി ചുംബിക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്, ചിത്രം ആരാധകർ ആഘോഷമാക്കി.

തമിഴിലെ സൂപ്പർ താരങ്ങളായ വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിൽ മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, എന്നിങ്ങനെ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എക്സ്. ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ഏപ്രിൽ ഒൻപതിന് ചിത്രം റിലീസിനെത്തും.

shortlink

Related Articles

Post Your Comments


Back to top button