CinemaGeneralLatest NewsMollywoodNEWS

‘ ഏത് തരത്തിലുള്ള മനുഷ്യരും മരിച്ച് കഴിഞ്ഞാല്‍ ഇങ്ങനെയിരിക്കു ‘ ; സന്ദേശവുമായി നടി രമ്യ നമ്പീശന്‍

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍

നായിക എന്ന നിലയില്‍ മാത്രമല്ല ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് രമ്യ നമ്പീശന്‍.  ജയറാം നായകനായി എത്തിയ ആനചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി രമ്യ നമ്പീശന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയതോട് താരത്തിന് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു. എങ്കിലും മറ്റ് ഭാഷകളിലെ ചിത്രങ്ങളിൽ മികച്ച അവസരങ്ങള്‍ രമ്യയെ തേടിയെത്തി. ഇപ്പോഴിതാ രാജ്യത്തിന്റെ തലസ്ഥാനത്ത് അരങ്ങേറിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സന്ദേശവുമായി എത്തിരിക്കുകയാണ് രമ്യാ നമ്പീശന്‍.

 

‘ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം, പാവപ്പെട്ടവന്‍ പണക്കാരന്‍ എന്നിങ്ങനെ വേര്‍തിരിവോടെ ജീവിക്കുന്ന മനുഷ്യര്‍ മരിച്ച് കഴിഞ്ഞാല്‍ ഒരുപോലെ ഇരിക്കു’മെന്ന് പറഞ്ഞ് തലയോട്ടികളുടെ ചിത്രം പങ്കുവച്ചാണ് രമ്യയുടെ ട്വീറ്റ്. ആയിരക്കണക്കിന് ആളുകളാണ് രമ്യയുടെ സന്ദേശം ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button