GeneralLatest NewsTV Shows

ഫുക്രുവിന്‍റെ കരണം നോക്കി തല്ലി എലീന

ഞാന്‍ വലിച്ചെന്നും, ഇപ്പോ രാവിലെയും വൈകിട്ടുമൊക്കെ ഓരോന്ന് വലിക്കുന്നുണ്ടെന്നും ഫുക്രു എലീനയോടു പറഞ്ഞു. പിന്നാലെ ഫുക്രുവിനെ അടുത്തേക്ക് വിളിച്ചുവരുത്തിയ എലീന ഫുക്രുവിനെ തല്ലി

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹൌസില്‍ നിന്നും ജസ്‍ലയും സൂരജും പുറത്തേക്ക് പോയി. എന്നാല്‍ അതിന് തൊട്ടുമുമ്പുള്ള ദിവസം കണ്ണിനു അസുഖം ബാധിച്ചു പുറത്ത് പോയിരുന്ന എലീനയും ദയയും രേഷ്മയും വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എലീന പുറത്ത് പോയതോടെ നിരാശയില്‍ ആയിരുന്നു ഫുക്രു. നല്ലെ സൗഹൃദത്തിലായിരുന്നു ഇരുവരും. എലീന തിരിച്ചെത്തിയപ്പോള്‍ അത്യാഹ്ലാദത്തോടെയായിരുന്നു ഫുക്രു വരവേറ്റത്.

ഇപ്പോഴിതാ ഫുക്രുവിനെ എലീന തല്ലുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മറ്റു ചില കാര്യങ്ങള്‍ പറയുന്നതിനിടെ എലീനയോട് ഫുക്രു ഞാന്‍ സിഗരറ്റ് വലിച്ചത് ലാലേട്ടന്‍ പെക്കിയെന്ന് പറഞ്ഞു. ആര് സിഗരറ്റ് വലിച്ചുവെന്ന് എലീന ഞെട്ടിത്തരിച്ചപോലെ ചോദിച്ചു.

ഞാന്‍ വലിച്ചെന്നും, ഇപ്പോ രാവിലെയും വൈകിട്ടുമൊക്കെ ഓരോന്ന് വലിക്കുന്നുണ്ടെന്നും ഫുക്രു എലീനയോടു പറഞ്ഞു. പിന്നാലെ ഫുക്രുവിനെ അടുത്തേക്ക് വിളിച്ചുവരുത്തിയ എലീന ഫുക്രുവിനെ തല്ലി, ഒരിക്കല്‍ തല്ലി, പിന്നാലെ മുഖം നോക്കി മൂന്നുതവണ എലീന തല്ലുന്നതും കാണാമായിരുന്നു. തല്ലിക്കൊണ്ട്, എന്തിന് എന്ന് ചോദിച്ചപ്പോള്‍ ചുമ്മാ ഒരു രസത്തിനെന്ന് പറഞ്ഞ് ഫുക്രു പതുക്കെ സ്ഥലം കാലിയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button