GeneralLatest NewsTV Shows

കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട, ചവിട്ടി പുറത്താക്കിയതല്ലേ; ജസ്ലയ്ക്ക് വിമര്‍ശനപ്പൊങ്കാല

ഒട്ടും വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും പുറത്തേക്ക് പോവണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു

ടെലിവിഷന്‍ രംഗത്ത് ആരാധകര്‍ ഏറെയുള്ള പരിപാടിയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം പതിപ്പിന്റെ രണ്ടാം ഭാഗത്തിലും അവതാരകന്‍ മോഹന്‍ലാല്‍ ആണ്. ഏഴു ആഴ്ചകള്‍ ആകുന്ന ഷോയില്‍ നിന്നും ജസ്ല മാടശ്ശേരിയും പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിടയിലായിരുന്നു താരത്തെ മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്. മത്സരാര്‍ത്ഥികള്‍ എല്ലാവരോടും യാത്ര പറയുമ്ബോഴും രജിത് കുമാറിനെ അവഗണിക്കുകയായിരുന്നു ജസ്ല. മാഷിനെ ഞാന്‍ മിസ്സ് ചെയ്യില്ലെന്ന് ആദ്യം തന്നെ ജസ്ല പറഞ്ഞിരുന്നു. പാട്ടുപാടി എല്ലാവരും താരത്തെ യാത്രയാക്കുമ്ബോള്‍ ഇതെല്ലാം നോക്കി മാറിനില്‍ക്കുകയായിരുന്നു രജിത് കുമാര്‍.

രണ്ടാഴ്ച പ്രതീക്ഷിച്ചാണ് താന്‍ ബിഗ് ബോസിലേക്ക് വന്നത്. ഇപ്പോള്‍ അഞ്ചാമത്തെ ആഴ്ചയായി, ഇത് തന്നെ വലിയ കാര്യമാണെന്നും ജസ്ല പറഞ്ഞിരുന്നു. ഒട്ടും വയ്യാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നതെന്നും പുറത്തേക്ക് പോവണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഓഫീസില്‍ നിന്നും ലീവെടുത്താണ് ബിഗ് ബോസിലേക്ക് വന്നത്. ബാംഗ്ലൂരിലേക്കാണ് ഇവിടെനിന്നും പോവാനുദ്ദേശിക്കുന്നതെന്നും ജസ്ല മോഹന്‍ലാലിനോട് പങ്കുവച്ചു.

തിരിച്ചെത്തിയ താരം ഇന്‍സറ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. എസ്‌കേപ്പ്ഡ് ,താങ്ക്യൂ ഗൈയ്‌സ് എന്ന ക്യാപ്ഷനോടെയായിരുന്നു ജസ്ല ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട, ചവിട്ടി പുറത്താക്കിയതല്ലേ, ജനങ്ങള്‍ ഓടിച്ചുവിട്ടതാണ് തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button