CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന വൺ ഏപ്രിലിൽ; പുതിയ പോസ്റ്റർ വൈറലാകുന്നു

തമിഴിലും തെലുങ്കിലും മുഖ്യമന്ത്രിയായ മമ്മൂട്ടി ചിത്രങ്ങൾ

മലയാളികളുടെ പ്രിയതാരം മമ്മൂക്ക മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് വൺ , ചിത്രത്തിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുകയാണ് താരം. കടയ്ക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

മുഖ്യമന്ത്രിയായെത്തുന്ന മമ്മൂട്ടിച്ചിത്രം വണ്ണിൻ്റെ പുതിയ പോസ്റ്റർ വൈറൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പങ്കുവെച്ചത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മധു, ബാലചന്ദ്ര മേനോന്‍, സിദ്ധിഖ്, രഞ്ജിത്ത്, സലീംകുമാര്‍, മാത്യൂ തോമസ് തുടങ്ങിയവരാണ് പുതിയ പോസ്റ്ററിലുളളത്. പോസ്റ്റർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മലയാള സിനിമയിൽ മുഖ്യമന്ത്രിയാകും മുൻപ് തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ടിട്ടുണ്ട് എന്നതാണ് കൗതുകം.1995ൽ പുറത്തിറങ്ങിയ മക്കൾ ആട്ച്ചി എന്ന ആർ.കെ സെൽവമണി ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യം മുഖ്യമന്ത്രിയായത്. സേതുപതിഎന്ന കഥാപാത്രമായി അഭിനയിച്ച ചിത്രം വൻ ഹിറ്റായിരുന്നു.

സന്തോഷ്‌ വിശ്വനാഥന്‍ ഒരുക്കുന്ന വണ്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖ്യമന്ത്രി വേഷം. ഈ ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി ആകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ താന്‍ ഈ പ്രൊജക്റ്റ്‌ ഉപേക്ഷിക്കുമായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു, കഴിഞ്ഞവർഷം വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ യാത്ര എന്ന സിനിമയിലൂടെ ആന്ധ്രയുടെ ഹൃദയം കവർന്ന മുഖ്യനായും മമ്മൂട്ടി മാറി , അങ്ങനെ തമിഴിലും തെലുങ്കിലും മുഖ്യമന്ത്രിയായ മമ്മൂട്ടി ചിത്രങ്ങൾ വൻ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button