GeneralLatest NewsMollywood

അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം’ സംയുക്തയെക്കുറിച്ച് ബിജു മേനോന്‍

അവള്‍ അഭിനയിക്കണമെന്നോ അഭിനയിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ബിജുമേനോൻ

വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നടിമാരില്‍ ഒരാളാണ് സംയുക്തവര്‍മ്മ. നടന്‍ ബിജു മേനോനുമായുള്ള കുടുംബ ജീവിതം മനോഹരമായി ആസ്വദിക്കുന്ന താരം സിനിമയിലേയ്ക്ക് തിരിച്ചു വരുമോ എന്ന് ആരാധകര്‍ ഇപ്പോഴും അന്വേഷിക്കാറുണ്ട്‌. സംയുക്ത മേനോൻ സിനിമയില്ലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിജുമേനോന്‍.

‘അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് വരാം . അവള്‍ അഭിനയിക്കണമെന്നോ അഭിനയിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ബിജുമേനോൻ പറയുന്നു. തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത പറഞ്ഞതെന്നും ബിജു മേനോൻ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button