BollywoodCinemaGeneralLatest NewsNEWS

രണ്ടു കോടിയുടെ ഓഫറാണ് സായ് പല്ലവി വേണ്ടെന്നുവച്ചത് : നിറത്തിന്‍റെയും ശരീര വണ്ണത്തിന്‍റെയും പേരില്‍ അവഗണിക്കപ്പെട്ട വര്‍ഷിത പറയുന്നു

ഫെയര്‍ നെസ് ക്രീം പരസ്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനവും സ്വാഗതം ചെയ്യുന്നു

ഇന്ത്യന്‍ മോഡലിംഗ് രംഗത്ത് പുതിയൊരു ഇടിമുഴക്കം സൃഷ്ടിച്ചു കൊണ്ടായിരുന്നു വര്‍ഷിത തടവര്‍ത്തിയുടെ വരവ്. നിറത്തിന്റെയും, ശരീര വണ്ണത്തിന്റെയും പേരില്‍ അവഗണിക്കപ്പെട്ട വര്‍ഷിത പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യന്‍ മോഡല്‍ രംഗത്ത് പുതിയ വിപ്ലവം കുറിക്കുകയാണ്. തനിക്ക് പ്രചോദനമായതും കരുത്ത് പകര്‍ന്നതുമായ പുരോഗമന ചിന്താഗതിയുള്ളവരില്‍ പ്രധാനിയായിരുന്നു നടി സായ് പല്ലവിയെന്ന് വര്‍ഷിത പറയുന്നു. ഫെയര്‍ നെസ് ക്രീം പരസ്യത്തിലേക്കുള്ള രണ്ടു കോടിയുടെ ഓഫര്‍ സായ് പല്ലവി നിരസിച്ചത് തങ്ങളെ പോലെയുള്ളവര്‍ക്ക് ഈ രംഗത്ത് പിടിച്ചു നില്‍ക്കാന്‍ വലിയ മനോധൈര്യമാണ് നല്‍കുന്നതെന്ന് ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവേ വര്‍ഷിത വ്യക്തമാക്കുന്നു.

‘ഇന്ന് കുറേപ്പേര്‍ ഇത്തരം കാര്യങ്ങളില്‍ പുരോഗമന ചിന്താഗതിയുള്ളവരാണ്. ഫെയര്‍ നെസ് ക്രീം പരസ്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനായി നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനവും സ്വാഗതം ചെയ്യുന്നു. നോര്‍മല്‍ ഇന്ത്യന്‍ നിറം ഇതാണെന്നിരിക്കെ അതിനെ കുറച്ചു കാട്ടാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് അത്തരം പരസ്യങ്ങള്‍. ഫെയര്‍നെസ് ക്രീം പരസ്യത്തിലേക്കുള്ള രണ്ടു കോടിയുടെ ഓഫറാണ് കഴിഞ്ഞ വര്‍ഷം സായ് പല്ലവി വേണ്ടെന്നുവച്ചത്. അവരുടെ ആ തീരുമാനം എന്നെപോലെയുള്ള എത്രയോ പേര്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമാ നടിമാരെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സായ് പല്ലവി. പക്ഷെ അവര്‍ അതില്‍ മാറ്റം വരുത്താതെ സ്വാഭാവിക രീതിയില്‍ സിനിമയില്‍ വന്ന് താരമായി’. വര്‍ഷിത പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button