CinemaGeneralLatest NewsMollywoodNEWS

‘റിയലി മിസ്സ് യൂ എലീന ‘ രാജ് കലേഷിന്റെ പോസ്റ്റിന് വിമർശനവുമായി ആരാധകർ

താരം ഫേക്കാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ചിത്രത്തിന് കൂടുതലായും ലഭിച്ചിരിക്കുന്നത്. 

കണ്ണിന് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന എലീന പടിക്കൽ കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് ഷോയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ എലീനയെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് രാജ് കലേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു രാജ് കലേഷ് ഈ കാര്യം പറഞ്ഞത്. ‘റിയലി മിസ്സ് യൂ’ എന്ന് കുറിച്ച് എലീനയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയും കലേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്.  നിരവധി പേരാണ് കലേഷിന്റെ ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത് .

താരം ഫേക്കാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ചിത്രത്തിന് കൂടുതലായും ലഭിച്ചിരിക്കുന്നത്.  എന്നാൽ പുറത്തും അകത്തും ഒരുപോലെയാണ് എലീനയെന്നായിരുന്നു ഒരാളുടെ കമന്റ്. ഒരുപാട് സംസാരിക്കുന്ന, ഹൈപ്പര്‍ ആക്റ്റീവായ ആളാണ്. ഇതൊന്നും അറിയാത്തവരാണ് ഫേക്ക് എന്ന് പറയുന്നതന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്.

എന്നാൽ എലീന ഫേക്കാണെന്ന് പറഞ്ഞയാളോട് താനും ഫേക്കാണെന്നായിരുന്നു രാജ് കലേഷ് പറഞ്ഞത്. കൂടാതെ ഫുക്രുവിന്റെ കൂടെക്കൂടിയാല്‍ വോട്ട് ലഭിക്കുമെന്ന ധാരണയാണ് എലീനയ്ക്കുള്ളതെന്നായിരുന്നു മറ്റൊരാളുടെ വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button