CinemaGeneralLatest NewsMollywoodNEWS

വിജയപാതയിൽ ഫഹദിന്റെ ട്രാൻസ്; ജിസിസി റിലീസ് പ്രഖ്യാപിച്ചു

ഫഹദ് നസ്രിയ താരദമ്പതികള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാന്‍സ്. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് വൻ ജനപിന്തുണയാണ് ലഭിയ്ക്കുന്നത്, റിലീസ് ചെയ്ത് രണ്ടാം വാരത്തിലും ഗംഭീര പ്രതികരണങ്ങളുമയി പ്രദര്‍ശനം തുടരുകയാണ് ഈ അന്‍വര്‍ റഷീദ് ചിത്രം.

ട്രാൻസ് ജിസിസി രാജ്യങ്ങളിലും റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്, മാർച്ച് 7ന് ജർമ്മനിയിൽ ചിത്രം റിലീസ് ചെയ്യും, കൂടാതെ മാര്‍ച്ച് 8-ന് ബെല്‍ജിയം, ലക്‌സെംബര്‍ഗ് എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തും

അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കിയ ചിത്രം കാലിക പ്രസക്തിയുള്ള വിഷയം പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. വിജു പ്രസാദ്, ജോഷ്വാ കാള്‍ട്ടണ്‍ എന്നീ കഥാപാത്രങ്ങളായുള്ള ഫഹദിന്റെ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ കാലത്തിന് ശേഷം ഫഹദ് നസ്രിയ താരദമ്പതികള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button