CinemaGeneralMollywoodNEWS

എനിക്ക് വന്ന സിനിമകള്‍ നിരസിച്ചു : കാരണം പറഞ്ഞു സിജു വില്‍സണ്‍

കഥ കേൾക്കുമ്പോൾ പ്രേക്ഷകന്റെ സൈഡിൽ നിന്ന് കൂടി ചിന്തിക്കും

ഒരു സിനിമയിലെ ക്യാരക്ടര്‍ ക്ലിക്ക് ആയി കഴിഞ്ഞാല്‍ പിന്നെ ലഭിക്കുന്നത് അതേ ടൈപ്പ് വേഷങ്ങള്‍ തന്നെയയിരിക്കുമെന്ന് നടന്‍ സിജു വില്‍സണ്. പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദി ചെയ്ത ശേഷം തനിക്ക് ആ ടൈപ്പ് റോളുകള്‍ നിരവധി ലഭിച്ചെന്നും പക്ഷെ ടൈപ്പ് ചെയ്യപ്പെടുന്ന പേടിയുള്ളതിനാല്‍ അത്തരം വേഷങ്ങള്‍ മനപൂര്‍വം ഒഴിവാക്കിയെന്നും സിജു പറയുന്നു.

‘കരിയറിൽ ബ്രേക്കായ മറ്റൊരു സിനിമ ‘ആദിയാണ്. അന്ന് പലരും പറഞ്ഞിരുന്നു ഈ ടൈപ്പ് വേഷങ്ങളാണ് കിട്ടുക എന്ന്, അത് സത്യവുമായിരുന്നു. ഒരുപാട് വേഷങ്ങൾ വന്നു. പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യാൻ താത്പര്യമില്ലാത്തത് കൊണ്ട് വേണ്ടേന്ന് വച്ചതാണ്. ഒരേ ടൈപ്പ് വേഷങ്ങൾ ചെയ്യുമ്പോൾ നമുക്ക് തന്നെ സ്വയം ബോറടിക്കും. അപ്പോൾ പിന്നെ പ്രേക്ഷകരുടെ അവസ്ഥ എന്തായിരിക്കും ഞാനൊരു നടൻ മാത്രമല്ല. നല്ലൊരു പ്രേക്ഷകൻ കൂടിയാണ്. കഥ കേൾക്കുമ്പോൾ പ്രേക്ഷകന്റെ സൈഡിൽ നിന്ന് കൂടി ചിന്തിക്കും. കിട്ടുന്ന വേഷങ്ങളിൽ പുതുമയും വ്യത്യസ്തതയും വേണമെന്നാണ് ആഗ്രഹം. ഏത് ക്യാരക്ടറും ചെയ്യാൻ കഴിയുന്നൊരു ഫ്ളെക്സിബിലിറ്റി വേണം. ഇതുവരെ ചെയ്ത ഒരു കഥാപാത്രത്തിലും ആവർത്തന സ്വഭാവം വന്നിട്ടില്ല. അത് ശ്രദ്ധിച്ചു തന്നെ ചെയ്യുന്നതാണ് . ഇതെല്ലാം ഓഡിയൻസും ഇഷ്ടപ്പെടണമെന്ന് പറയാൻ പറ്റില്ല. എല്ലാ ഘടകങ്ങളും ശരിയാകുമ്പോൾ മാത്രമാണ് സിനിമ വിജയിക്കുക’

shortlink

Related Articles

Post Your Comments


Back to top button