CinemaGeneralLatest NewsMollywoodNEWSTrailersVideos

കടലിൽ ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ; മരക്കാറിന്റെ ട്രെയിലർ പുറത്തിറങ്ങി

മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.’ മാര്‍ച്ച്‌ 26നാണ് ചിത്രത്തിന്‍റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട് ട്രെയിലറിലും.

മോഹന്‍ലാലിനെ കൂടാതെ അനേകം മലയാളി താരങ്ങളും തമിഴില്‍ നിന്നും പ്രഭു ഗണേശന്‍, ബോളിവുഡില്‍ നിന്നും സുനില്‍ ഷെട്ടി എന്നിവരും അണിനിരക്കുന്നു. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മധു എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ കാമിയോ വേഷങ്ങളില്‍ ഉണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം.

shortlink

Related Articles

Post Your Comments


Back to top button