CinemaGeneralLatest NewsMollywoodNEWS

‘ഒരു ഓസ്‌കാര്‍ കൂടി കൊടുക്ക്’: വീണയുടെ കണ്ണീർ അഭിനയത്തിന് സാന്‍ഡ്രയുടെ കൗണ്ടര്‍

ആ വാക്ക് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിന്റെ വിശദീകരണം വേണമെന്നും പരസ്യമായി സാന്‍ഡ്ര മാപ്പ് പറയണമെന്നും ശബ്ദമിടറി കൊണ്ട് വീണ ആവശ്യപ്പെട്ടു.

ബിഗ് ബോസിലെ ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയ കോടതി ടാസ്‌കിൽ അലസാന്‍ഡ്രയ്‌ക്കെതിരേ വീണ നായര്‍ കൊടുത്ത കേസാണ് ഇന്നലത്തെ എപ്പിസോഡിൽ ആദ്യം വാദിച്ചത്. ‘നേക്കഡ്’ എന്ന വാക്കാണ് കോടതിയിലേയ്ക്ക് എത്തിയ ഈ പ്രശ്‌നത്തിന്റെ പ്രധാനകാരണം. കഴിഞ്ഞ വാരത്തിലെ വീക്ക്‌ലി ടാസ്‌കില്‍ (സ്വര്‍ണ്ണ ഖനി) വീണയും അമൃതയും തമ്മിലുണ്ടായ ഒരു സംഭാഷണത്തെ സാന്‍ഡ്ര തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിലേയ്ക്ക് താന്‍ പറഞ്ഞിട്ടില്ലാത്ത നേക്കഡ് എന്ന വാക്ക് സാന്‍ഡ്ര ചേര്‍ക്കുകയും ചെയ്തുവെന്നായിരുന്നു വീണയുടെ പരാതി. ഇക്കാരണം പറഞ്ഞ് അലസാന്‍ഡ്ര തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതെന്നും വീണ ആരോപിച്ചു. ആ വാക്ക് എന്തിനുവേണ്ടി ഉപയോഗിച്ചു എന്നതിന്റെ വിശദീകരണം വേണമെന്നും പരസ്യമായി സാന്‍ഡ്ര മാപ്പ് പറയണമെന്നും ശബ്ദമിടറി കൊണ്ട് വീണ ആവശ്യപ്പെട്ടു.

കോടതിയില്‍ ജഡ്ജിക്ക് മുന്നില്‍ വീണ തന്റെ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ തനിക്ക് പറയാനുള്ളത് അലസാന്‍ഡ്രയും പറഞ്ഞു. ‘ഖനി’യിലേക്ക് കുതിക്കാനുള്ള ശ്രമത്തിനിടെ വീണ കുനിഞ്ഞപ്പോള്‍ പൊങ്ങിനിന്ന ടീഷര്‍ട്ട് അമൃത പിടിച്ച് താഴ്ത്തി ഇട്ടിരുന്നു. എന്നാല്‍ എന്തിനാണ് തന്റെ ഉടുപ്പ് പിടിച്ച് പൊക്കിയത് എന്നാണ് തിരിഞ്ഞുനിന്നുകൊണ്ട് വീണ ചോദിച്ചത്. പക്ഷേ പൊക്കുകയല്ല, ഷര്‍ട്ട് താഴ്ത്തുകയാണ് താന്‍ ചെയ്തതെന്ന് അമൃത പറഞ്ഞെങ്കിലും വീണ പിന്നെയും തന്റെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നീ അങ്ങനെ ചെയ്താല്‍ അതിലും മോശമായി ചെയ്യാന്‍ എനിക്ക് അറിയാമെന്ന് വീണ പറഞ്ഞു.’ അക്കാര്യം പറഞ്ഞപ്പോള്‍ നേക്കഡ് എന്ന പ്രയോഗം വന്നുപോയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അപ്പോള്‍ത്തന്നെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നുവെന്നും അലസാന്‍ഡ്രയും അലസാന്‍ഡ്രയ്ക്കുവേണ്ടി വക്കീലായി നിന്നിരുന്ന ആര്യയും ചൂണ്ടിക്കാട്ടി’. അലസാന്‍ഡ്ര സാക്ഷിയായി ഹാജരാക്കിയ അമൃതയും ഇതേ രീതിയില്‍ സംസാരിച്ചു.

എന്നാൽ ഈ സംഭവത്തിന് മാപ്പ് പറഞ്ഞു എന്ന് അവകാശപ്പെടുന്ന സാന്‍ഡ്ര ഇപ്പോഴും നേക്കഡ് എന്ന വാക്കു തന്നെയാണ് അവിടെ ഉചിതം എന്നാണ് പറയുന്നതെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന അവസ്ഥയിലേയ്ക്ക് വരെ വീണ എത്തി. കോടതിയില്‍ വെച്ച് സാന്‍ഡ്ര വീണ്ടും മാപ്പു പറയുകയാണെങ്കിൽ തനിക്ക് ഈ പ്രശ്നത്തിൽ നിന്നും കുറിച്ച് ആശ്വാസം ലഭിക്കുമെന്നും വീണ പറഞ്ഞു. തുടര്‍ന്ന് അലസാന്‍ഡ്ര പരസ്യമായി മാപ്പ് പറയുകയായിരുന്നു. ഇതോട് കേസ് വീണ ജയിച്ചതായി എന്ന വിധി വരുകയും ചെയ്തു. തുടർന്ന് വീണയുടെ അഭിനയത്തിന് ഒരു ഓസ്‌കാര്‍ കൂടി കൊടുക്ക് എന്നായിരുന്നു സാന്‍ഡ്രയുടെ ഡയലോഗ്.
വീണ കോടതിയില്‍ നടത്തിയ വൈകാരിക പ്രകടനത്തെ പുച്ഛിച്ചു കൊണ്ടുള്ളതായിരുന്നു സാന്‍ഡ്രയുടെ ഈ വാക്കുകള്‍.

വീണ ഉന്നയിച്ച കേസ് ന്യായമുള്ളതാണോ എന്ന ചോദ്യത്തിന് ഫുക്രു, ഷാജി, എലീന, ദയ, രേഷ്മ എന്നിവര്‍ ന്യായമാണെന്ന് പറയുകയായിരുന്നു. അമൃത-അഭിരാമി, രജിത്, സുജോ എന്നിവര്‍ ന്യായമല്ലെന്നും അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ കേസ് ന്യായമാണെന്ന് പറഞ്ഞതിനാല്‍ ടാസ്‌കില്‍ വീണ ജയിച്ചെന്നും 100 പോയിന്റുകള്‍ നേടിയെന്നും ജഡ്ജിയായ രഘു പ്രഖ്യാപിക്കുകയായിരുന്നു. ‘വീണയ്ക്ക് അഭിനയത്തിനുള്ള ഓസ്‌കര്‍ കൊടുക്കുമോ’ എന്നായിരുന്നു വിധി കേട്ട അലസാന്‍ഡ്രയുടെ ആദ്യ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button