CinemaGeneralLatest NewsMollywoodNEWS

‘എന്റെ കുഞ്ഞാണേ സത്യം ഞാന്‍ ഈ ഷോയിൽ നിന്നും ക്വിറ്റ് ചെയ്യും’; ബിഗ് ബോസിനെ വെല്ലുവിളിച്ച് ആര്യ

രജിത്തിന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ആര്യ

പത്താം ആഴ്ചയിലേയ്ക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കിനു പിന്നാലെ ബിഗ് ബോസില്‍ വന്‍ തര്‍ക്കമാണ് ഉടലെടുത്തത്. ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട രജിത്തിനെതിരെ മത്സരത്തിന്റെ അവസാനം വരെ മുന്നേറിയ ആര്യയായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. വളരെ ക്ഷമയും ശാരീരികശേഷിയും വേണ്ട ടാസ്‌കിന്റെ നിയമങ്ങളും കടുത്തതായിരുന്നു. മത്സരത്തില്‍ ആര്യയും രഘുവും രജിത് കുമാറുമായിരുന്നു മത്സരിക്കാന്‍ ഉണ്ടായിരുന്നത്.

രഘു മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കീഴടങ്ങിയതോടെ രജിത്തും ആര്യയുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിച്ചത്. മത്സരാര്‍ത്ഥികള്‍ ക്യാപ്റ്റനായി മത്സരിക്കുന്നയാളെ എടുത്തുകൊണ്ടുനടക്കുകയെന്നായിരുന്നു ടാസ്‌ക്. മ്യൂസിക് കേള്‍ക്കുമ്പോള്‍ സറ്റാര്‍ട്ടിങ്ങ് ലൈനായ മഞ്ഞവരയില്‍ നിന്നും നടന്ന് തുടങ്ങണം. മ്യൂസിക് നില്‍ക്കുമ്പോള്‍ അടുത്ത വരയിലേക്ക് നടക്കണം. ഇങ്ങനെ ഫിനിഷിങ് പോയിന്റ് വരെ മത്സരാര്‍ത്ഥിയേയും ചുമന്ന് മറ്റുള്ളവര്‍ നടക്കണം. രജിത്തിനെ തോളിലേറ്റിയത് സുജോയായിരുന്നു. അമൃതയും അഭിരാമിയും സഹായത്തിനുണ്ടായിരുന്നു. ഫുക്രുവായിരുന്നു ആര്യയെ എടുത്തത്. ദയ, വീണ, എലീന, ഷാജി തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

രഘുവിനെ എടുത്തുയര്‍ത്തിയ രേഷ്മയും സാന്‍ഡ്രയും ആദ്യം തന്നെ പരാജയം സമ്മതിച്ചിരുന്നു. തുടർന്ന് രഘു, സാന്‍ഡ്ര, രേഷ്മ ഇവരെയാണ് ബിഗ് ബോസ് വിധിനിര്‍ണ്ണയിക്കാനായി ചുമതലപ്പെടുത്തിയത്.  രജിത്തിന്റെ ടീമാണ് ആദ്യം എത്തിയതെന്നായിരുന്നു രഘു പറഞ്ഞത്. എന്നാല്‍ ആ തീരുമാനം എതിര്‍വിഭാഗം അംഗീകരിച്ചിരുന്നില്ല. ഷാജിയും ഇതേ സമയത്ത് എത്തിയിരുന്നുവെന്നായിരുന്നു പ്രധാന വാദം. വലിയ തര്‍ക്കമായതോടെയാണ് രഘു ബിഗ് ബോസിന്റെ സഹായം തേടിയത്. ഇതിന് ശേഷമായാണ് ബിഗ് ബോസ് മൂന്നുപേരുടേയും അഭിപ്രായം ചോദിച്ചത്. ഇതിൽ രഘു, സാന്‍ഡ്ര എന്നിവർ രജിത്തിന്റെ ടീമാണ് ആദ്യം എത്തിയതെന്ന് പറയുകയും രേഷ്മ ആര്യ ടീമാണ് എന്ന് പറയുകയും ചെയ്തു. തുടർന്ന് ഭൂരിപക്ഷത്തിന്റെ അഭിപ്രായം എടുത്ത് രജിത് കുമാറിനെ ബിഗ് ബോസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുകയായിരുന്നു.

ഇതിനിടെയാണ് ആര്യ ബിഗ് ബോസിന്റെ നിയമാവലി വായിച്ച് രജിത് നിയമം തെറ്റിച്ചുവെന്ന് ചൂണ്ടിക്കാണിച്ചത്. രജിത്തിന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ആര്യ. തുടർന്ന് ഫോട്ടോ ഫിനിഷിനായി ചാലഞ്ച് ചെയ്യുന്നുവെന്നായിരുന്നു രജിത്ത് പറഞ്ഞത്. തുടർന്ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ എന്റെ കുഞ്ഞാണേ സത്യം, ഞാന്‍ ബിഗ് ബോസില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്നായിരുന്നു ആര്യ ബിഗ് ബോസിനോട് പ്രഖ്യാപിച്ചത്. നേരത്തേയും ആര്യ പരസ്യമായി ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു. തുടർന്ന് വാരാന്ത്യത്തിലെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button