CinemaGeneralLatest NewsMollywoodNEWS

തൊഴിലുടമയുടെ പീഡനം ; ഹരിദാസിന് സഹായവുമായി നടൻ മമ്മൂട്ടി

ഹരിദാസിനെ തൊഴിലുടമ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുത്ത് നടൻ മമ്മൂട്ടി. മമ്മൂട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ ചികിത്സാലയമാണ് എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു.

ഹരിദാസ് നേരിട്ട ക്രൂരതയുടെ വാർത്ത കണ്ടതോടെയാണ് മമ്മൂട്ടിയും ഡോ. ജ്യോതിഷ് കുമാറും ചേർന്ന്  ഹരിദാസിനെ സഹായിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഡോ. ജ്യോതിഷ് കുമാർ ഹരിദാസിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഹരിദാസിന്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ാം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ കഴിഞ്ഞാലുടൻ ചികിത്സയ്ക്കു പോകാനാണു കുടുംബത്തിന്റെ തീരുമാനം.

ഹരിദാസിനെ തൊഴിലുടമ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് ശരീരത്തില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മര്‍ദ്ദനമേറ്റത്. നോര്‍ക്ക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഹരിദാസിന്റെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കി.

shortlink

Related Articles

Post Your Comments


Back to top button