BollywoodCinemaGeneralLatest NewsMollywoodNEWS

ഹോളി ആഘോഷമാക്കി ബോളിവുഡ് താരങ്ങൾ

ഹോളിയ്ക്ക് ദിവസങ്ങൾ ശേഷിക്കുമ്പോൾ തന്നെ ബോളിവുഡിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ് .

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷമായ ഹോളി ആഘോഷിക്കുകയാണ് താരം. നിറങ്ങളുടെ ഉത്സവം എന്നാണ് ഹോളിയെ പറയുന്നത്. വസന്തകാലത്തിന് മുന്നോടിയായി എത്തുന്നത് കൊണ്ട് ഹോളിയെ വസന്തോത്സവം എന്നും വിശേഷിപ്പിക്കാറുണ്ട്.

ഹോളിയ്ക്ക് ദിവസങ്ങൾ ശേഷിക്കുമ്പോൾ തന്നെ ബോളിവുഡിൽ ആഘോഷം തുടങ്ങിയിരിക്കുകയാണ് . മാർച്ച് 9, 10 ദിവസങ്ങളിലായിട്ടാണ് ആഘോഷം നടക്കുക. ഹോളിയ്ക്ക് 5 ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. ബോളിവുഡ് നടി പ്രിയങ്കയും ഭർത്താവ് നിക്ക് ജോനാസിന്റേയും ഹോളി ആഘോഷ ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാണ്. പ്രിയതമയ്ക്കൊപ്പം നിറത്തിൽ കുളിച്ച് നിൽക്കുന്ന ചിത്രം നിക്ക് തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുള്ളത്. അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി ആഘോഷ പാർട്ടിയിൽ നിന്നുളള ചിത്രമാണിത്.

പ്രിയങ്ക ചോപ്ര, നിക്ക് ജോനാസിനെ കൂടാതെ നടിമാരായ കത്രീന കൈഫും ,ജാക്വിൻ ഫെർണാണ്ടസ്, ഹുമ ഫുറേഷി, നടൻ വിക്കി കൗശലും ഇഷ അംബാനിയുടെ ഹോളി പാർട്ടിയിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button