BollywoodCinemaGeneralLatest NewsMollywoodNEWS

ലാൽ, നിങ്ങളോടുള്ള എന്റെ ആരാധന വർധിച്ചു; അമിതാഭ് ബച്ചന്റെ വാക്കുകൾ‌ വൈറലാകുന്നു

ട്രെയിലറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ എക്കാലത്തെയും ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ട്കെട്ട് ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുമ്ബോള്‍ പ്രക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

ആറാം നൂറ്റാണ്ടില്‍ സാമൂതിരിയുടെ കാലത്ത് പോര്‍ച്ചുഗീസുകാരില്‍ നിന്നും തീരം സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട നാവികപ്പടയുടെ തലവന്മാര്‍ക്ക് നല്‍കിയ പേരാണ് കുഞ്ഞാലി മരക്കാര്‍, പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ഈമോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലറിന് വമ്പന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 5 ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനം ആണ് ഉള്ളത്.

ഹിറ്റായി മുന്നേറുന്ന മരക്കാറിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ് ഞാന്‍ അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാനാവശ്യപ്പെട്ടിരുന്നു ഞാന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്. ബച്ചന്‍ ട്വീറ്റ് ചെയ്തു.

വൻ ബജറ്റിലൊരുങ്ങുന്ന പ്രിയദർശൻ ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മലയാളികളുടെ പ്രിയതാരം ലാലേട്ടൻ അഭിനയിക്കുന്നത്. ചിത്രത്തിൽ ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാലിന് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button