CinemaGeneralLatest NewsNEWS

മരക്കാറിന് വേണ്ടി ഒരാഴ്‌ച്ച ചെലവാക്കിയ കാശുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം ; നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു

ദൃശ്യം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മലയാളസിനിമയുടെ മാർക്കറ്റ് വലുതായിട്ടുണ്ട്

മലയാള സിനിമ പ്രേക്ഷകർ ആകാംഷയോട് കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ‘മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം’. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. മാർച്ച് 26- നാണ് ചിത്രം ലോകമെങ്ങും റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നിർമാതാവായ ആന്റണി പെരുമ്പാവൂർ.

മരക്കാർ സിനിമയുടെ ഒരാഴ്‌ച്ച ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം എന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അങ്ങനെ എത്രയോ ദിവസങ്ങള്‍ ചിത്രം ഷൂട്ട് ചെയ്തു. ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്‌നീഷ്യന്മാരുടെയും സ്വപ്നങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ചേര്‍ന്നുനിന്നത്. അപ്പോഴെല്ലാം എന്റെ പ്രതീക്ഷ ലൊക്കേഷന്‍ ആദ്യമെത്തുന്ന പ്രിയദര്‍ശന്‍സാറും കൈയും മെയ്യും മറന്ന് അഭിനയിക്കുന്ന ലാല്‍സാറും മാത്രമായിരുന്നു. അവരുടെ ആത്മാര്‍ഥമായ സമീപനത്തിന് മുന്‍പില്‍ അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂയെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി.

ദൃശ്യം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മലയാളസിനിമയുടെ മാർക്കറ്റ് വലുതായിട്ടുണ്ടെന്നും കളമറിഞ്ഞ് കളിക്കുകയാണെങ്കിൽ 50 കോടി രൂപ ധൈര്യമായി ഇറക്കാനാവുന്ന മാർക്കാറ്റാണ് മലയാളത്തിന്റേതെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button