CinemaGeneralLatest NewsMollywoodNEWS

കൊടുമ്പിരികൊണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കും വിട; ഷെയ്ൻ നായകനായ വെയിലിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് സൂപ്പർ താരം ഫഹദ് ഫാസിൽ

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മലയാള സിനിമാമേഖലയിൽ ഏറെ നാളായി തുടരുന്ന പ്രശ്‌നമായിരുന്നു പ്രമുഖ നടൻ ഷെയ്ൻ നിഗമും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ളത്, സമവായ ചർച്ചകളിലൂടെ അത് പരിഹരിച്ചിരുന്നു.

ഏറെനാൾ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ഷെയിന്‍ നിഗം നായകനാവുന്ന വെയില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലാണ് വെയിലിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെടുകയും ചെയ്തു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കിയിരുന്നു.

വിവാദങ്ങൽ കൊടുമ്പിരികൊണ്ട സമയത്ത് ഷെയ്ൻ ചിത്രത്തിലേക്ക് തിരിച്ചു വരണമെന്നും, ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്നും ‘വെയിൽ’ സംവിധായകൻ ശരത് മേനോന്‍. തനിക്ക് ഷെയ്‌നോട് യാതൊരു വിരോധവുമില്ല, ഷെയ്ൻ തിരിച്ചു വരണം, ‘വെയിലി’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം ശരത് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button