CinemaGeneralLatest NewsMollywoodNEWS

75 കോടിയില്‍ ജയസൂര്യയുടെ ആദ്യ ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിക്കാനൊരുങ്ങി ഗോകുലം ഗോപാലന്‍

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രമാണ് ഇത്

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കടമറ്റത്ത് കത്തനാര്‍. നടന്റെ കരിയറിലെ തന്നെ എറ്റവും വലിയ ചിത്രമായ കത്തനാറിന്റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം ഗോപാലനാണ്. 75 കോടി ബഡ്ജറ്റിലാണ് ശ്രീഗോകുലം മൂവിസ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. കായംകുളം കൊച്ചുണ്ണിക്കു ശേഷം ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന മറ്റൊരു വലിയ ചിത്രമാണ് ഇത്. റോജിന്‍ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ആര്‍ രാമാനന്ദിന്റെതാണ്.

ഇന്ത്യയില്‍ ആദ്യമായി വര്‍ച്ച്വല്‍ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കടമറ്റത്ത് കത്തനാർ എന്ന സിനിമയ്ക്കുണ്ട്.ലയണ്‍ കിങ്, ജംഗിള്‍ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലാണ് ഇതിന് മുൻപ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചത്.  ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രം കൂടിയാകും കത്തനാര്‍.

shortlink

Related Articles

Post Your Comments


Back to top button