CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയിൽ ചിരി പടർത്തി മരക്കാർ ട്രെയിലറിന്റെ ട്രോൾ വീഡിയോ

സോഷ്യൽ മീഡിയിലെ പ്രമുഖ ട്രോളൻ അതുൽ സജീവാണ് ഈ ലോ കോസ്റ്റ് ട്രെയിർ നിർമിച്ചിരിക്കുന്നത്. 

മലയാള സിനിമ പ്രേക്ഷകർ ആകാംഷയോട് കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെത്തുന്ന ‘മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം’. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിട്ടാണ് മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. മാർച്ച് 26- നാണ് ചിത്രം ലോകമെങ്ങും റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയിലർ വളരെ വേഗത്തിൽ തന്നെ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ  ലോക് കോസ്റ്റ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സോഷ്യൽ മീഡിയിലെ പ്രമുഖ ട്രോളൻ അതുൽ സജീവാണ് ഈ ലോ കോസ്റ്റ് ട്രെയിർ നിർമിച്ചിരിക്കുന്നത്.  പഴയ മലയാള സിനിമകളിലെ സീനുകൾ ചേർത്തുവെച്ച് അതിവിദഗ്ധമായാണ് ലോ കോസ്റ്റ് ട്രെയിലർ അതുൽ ഒരുക്കിയിരിക്കുന്നത്. മരക്കാർ ട്രെയിലറിലെ ഓരോ സീനുകൾക്കും അനുയോജ്യമായ കോമഡി രംഗങ്ങൾ ചേർത്തുവച്ച് തയ്യാറാക്കിയ ട്രെയിലർ ട്രോൾ ഗ്രൂപ്പായ ഇൻ്റർനാഷണൽ ചളു യൂണിയനിലാണ് അതുൽ പോസ്റ്റ് ചെയ്തത്. തുടർന്ന് ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button