CinemaGeneralLatest NewsNEWS

മക്കൾ സെൽവനിൽ നിന്നും അഭിനയം പഠിക്കാൻ താത്പര്യമെന്ന് തുറന്ന് പറഞ്ഞ് യുവനടൻ; നടനാരെന്ന് തിരഞ്ഞ് സോഷ്യൽ മീഡിയ

തമിഴ് സിനിമയിലെ മിന്നും താരമാണ് മക്കൾ സെൽവനെന്ന ഓമനപേരിൽ അറിയപ്പെടുന്ന വിജയ് സേതുപതി

തമിഴ് സിനിമയിലെ മിന്നും താരമാണ് മക്കൾ സെൽവനെന്ന ഓമനപേരിൽ അറിയപ്പെടുന്ന വിജയ് സേതുപതി,മിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭഷകളിലെല്ലാം ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച് പേരെടുത്ത താരം കൂടിയാണ് വിജയ്.

പെരുമാറ്റ മികവ് കൊണ്ടും , സഹപ്രവർത്തകരോടുള്ള സ്നേഹം കൊണ്ടെല്ലാം താരം എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്, ഇപ്പോഴിതാ തമിഴില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദ്യത്തിന് വിജയ് സേതുപതി എന്നുതന്നെയാണ് മലയാളികളുടെ യുവതാരം വ്യക്തമാക്കിയിരിക്കുന്നത്.‌

പ്രമുഖ യുവതാരമായ ദുല്‍ഖര്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ്ഇക്കാര്യം വ്യക്തമാക്കിയത്, ഞാൻ അഭിനയം നോക്കി പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സേതുപതി കൂടാതെ ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിഥി വേഷം ആണെങ്കിൽ കൂടി തന്‍റെ സ്വാഭാവിക അഭിനയത്തിലൂടെ ആ ചിത്രത്തെ ഉയർത്തുവാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്’’. ദുൽഖർ പറഞ്ഞു.

shortlink

Post Your Comments


Back to top button