BollywoodCinemaGeneralLatest NewsNEWS

‌എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും വിലപിടിപ്പുള്ള സമ്മാനം ലഭിച്ചിട്ടില്ല; വികാരാധീനനായി ബി​ഗ്ബി

അമിതാഭ്​ ബച്ചൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച വരികളാണിത്

ബോളിവുഡ് സൂപ്പർ താരം ബി​ഗ്ബിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ, “ചില സമയങ്ങളിൽ​ സംസാരിക്കാൻ കഴിയാതെ വരും. ഞാൻ ഇപ്പോൾ അങ്ങനെയാണ് എന്ന് താരം കുറിച്ചു​. പലതും പ്രകടമാക്കാൻശ്രമിക്കുന്നുണ്ട്​. എന്നാൽ ഒന്നും പുറത്തുവരുന്നില്ല. എന്റെ ജീവിതത്തില്‍ എനിക്ക് ഇത്രയും സമ്മാനം ലഭിച്ചിട്ടില്ല…” ഒരു മഞ്ഞ വി​ന്‍റേജ്​ ഫോർഡ്​ കാറിനരികെ നിൽക്കുന്ന ചിത്രവും പങ്കുവച്ച് മെഗാസ്​റ്റാർ അമിതാഭ്​ ബച്ചൻ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച വരികളാണിത്.

തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്ന തന്റെ കുടുംബത്തിലെ ആദ്യ കാറായ ഫോഡ് പെർഫെക്ടിന്റെ ഓർമകൾ കുറച്ചു നാൾ മുമ്പ് ബച്ചൻ തന്റെ ബ്ലോഗിലൂടെ കുറിച്ചിരുന്നു, 1950-കളില്‍ ബച്ചന്‍ കുടുംബത്തിന്‍റെ വാഹനമായിരുന്നു ഇത്. ഇന്ന് വിന്റേജ് കാറുകളുടെ ഗണത്തിലാണ് ഈ വാഹനം. വാഹനത്തോടുള്ള തന്‍റെ വലിയ വൈകാരിക ബന്ധം വ്യക്തമാക്കിക്കൊണ്ടുള്ള ബച്ചന്‍റെ ഈ ബ്ലോഗ് അദ്ദേഹത്തിന്റെ സുഹൃത്തായ ആനന്ദ് കണ്ടു. അങ്ങനെ ബിഗ് ബിയുടെ ഈ പ്രിയ വാഹനം അദ്ദേഹത്തിന് സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഏറെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ വിന്‍റേജ് കാറുകളില്‍ നിന്നും ഫോര്‍ഡ് പെര്‍ഫെക്ടിനെ ആനന്ദ് കണ്ടെത്തുകയായിരുന്നു, തുടര്‍ന്ന് അത് റീസ്റ്റോര്‍ ചെയ്‍ത് വാങ്ങി. കാറിന് അതേ നിറത്തിലുള്ള പെയിൻറും നല്‍കി , കൂടാതെ അതേ നമ്പറായ 2882 ഉം കാറിന് നല്‍കി. ബിഗ്​ബിയുടെ ബ്ലോഗിൽ നിന്നായിരുന്നു ഈ നമ്പര്‍ ആനന്ദിന് കിട്ടിയത്, തുടർന്ന് തന്റെ സമ്മാനവുമായി ബി​ഗ്ബിയെ കാണാൻ ചെന്നത്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കയ്യിൽ കിട്ടിയ ബി​ഗ്ബി ഏറെ വികാര നിർഭരമായാണ് ബ്ലോദ​ഗിൽ ഇതിനെക്കുറിച്ച് എഴുതിയത്.

shortlink

Related Articles

Post Your Comments


Back to top button