CinemaGeneralLatest NewsMollywoodNEWS

ഒന്നാം സ്ഥാനം കൈവിടാതെ മരക്കാര്‍ ട്രെയിലറിന്റെ കുതിപ്പ്; ട്രെയിലർ കണ്ടവരുടെ കണക്കുകേട്ട് ഞെട്ടി ജനങ്ങൾ

മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ്

മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ ഒരുക്കുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം.’

ഇക്കഴിഞ്ഞ ദിവസം മരക്കാർ ട്രെയിലർ റിലീസ് ചെയ്തിരുന്നു. വമ്പന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ഒരു കോടിയ്ക്ക് മേല്‍ ആള്‍ക്കാരാണ് ട്രെയിലര്‍ ഇതിനോടകം കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ബ്രഹ്മാണ്ഡ ചിത്രം അഞ്ച് ഭാഷകളിലായി ഒരു കോടിയ്ക്ക് മേല്‍ ആള്‍ക്കാരാണ് ട്രെയിലര്‍ ഇതിനോടകം കണ്ടിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മലയാളത്തില്‍ 35 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ട്രെയിലറിനുള്ളത്. പുറത്തിറങ്ങി മൂന്നാം ദിനവും യൂട്യൂബ് ട്രെന്‍ഡിംഗില്‍ ട്രെയിലര്‍ മുന്നിലാണ്.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബജറ്റില്‍ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിനുണ്ട്.

, പ്രിയദർശൻ ഒരുക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button