CinemaGeneralHollywoodInternationalLatest NewsNEWS

പ്രശസ്ത ഹാരിപോർട്ടർ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് 19?; വിശദീകരണവുമായി മാനേജർ രം​ഗത്ത്

ഹാരി പോർട്ടർ സീരിസുകളിലൂടെ ശ്രദ്ധേയനായ താരമാണ് ഡാനിയേൽ

പ്രശസ്ത ഹാരിപോർട്ടർ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊവിഡ് ബാധയെന്ന് വാർത്തകൾ , ലോകത്തെങ്ങും വൻ ഹിറ്റായി മാറിയ ഹാരി പോർട്ടർ സീരിസുകളിലൂടെ ശ്രദ്ധേയനായ താരമാണ് ഡാനിയേൽ.

ലോകമെങ്ങും ആരാധകരുള്ള റാഡ്ക്ലിഫിന് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തയാണ് അടുത്ത ദിവസങ്ങളായി സോഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്, ബിബിസിയുടെ ബ്രേക്കിങ് ന്യൂസ് എന്ന പേരില്‍ ഒരു വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പ്രചരിപ്പിക്കപ്പെട്ടത്.

പ്രശസ്ത ചാനലായ ബിബിസിയുടെ ലോഗോയില്‍ പ്രചരിച്ചതു കൊണ്ട് തന്നെ നിരവധി ആളുകള്‍ ഈ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തു , എന്നാൽ സംഭവം വൈറലായതോടെ മാനേജർ വിശദീകരണവുമായി രം​ഗത്തെത്തി, റാഡ്ക്ലിഫിന് കൊവിഡ് 19 ആണെന്ന വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹം ഇത് വ്യാജ വാർത്തയാണെന്നും വിശദീകരിച്ചു.

shortlink

Post Your Comments


Back to top button