GeneralKollywoodLatest News

നടി കസ്തൂരിയ്ക്കെതിരെ അശ്ലീല പരാമര്‍ശം, അജിത്‌ പ്രതികരിക്കണമെന്ന് കസ്തൂരി

നടിമാര്‍ക്കെതിരെയുള്ള ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെയും നടി വിമര്‍ശിക്കുന്നു.

അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതയായ തെന്നിന്ത്യന്‍ നടിയാണ് കസ്തൂരി ശങ്കര്‍. തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ താരം സ്വന്തം നിലപാട് മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്നതിലൂടെ പലപ്പോഴും വിവാദത്തില്‍പ്പെടാറുണ്ട്.

ഇപ്പോഴിതാ അജിത്ത് ഫാന്‍സ് കസ്തൂരിയെ പരാമര്‍ശിച്ചുകൊണ്ട് വൈറലാക്കിയ ഒരു അശ്ലീല ട്രോള്‍ പങ്കുവെച്ചിരിക്കയാണ് കസ്തൂരി. നടിമാര്‍ക്കെതിരെയുള്ള ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെയും നടി വിമര്‍ശിക്കുന്നു. ആന്റിയെന്ന അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നും നടി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button