CinemaGeneralLatest NewsMollywoodNEWS

‘ഞാൻ ആകെ മുഷിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്’ ; വൈറൽ ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി നവ്യ നായര്‍

മഞ്ജു വാര്യരുടെ തിരിച്ച് വരവാണ് തനിക്ക്  പ്രചോദനമായത്

ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിരിക്കുകയാണ്.  വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ്ത. വിവാഹത്തോടെ നവ്യ സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും പിന്നീട് തിരിച്ച് വന്നിരുന്നു. എന്നാല്‍ ആ സിനിമകള്‍ പ്രതീക്ഷിച്ച പോലെ വിജയം നല്‍കിയില്ല. മഞ്ജു വാര്യരുടെ തിരിച്ച് വരവാണ് തനിക്ക്  പ്രചോദനമായതെന്ന് നവ്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമാ തിരക്കുകള്‍ മൂലം തമിഴില്‍ നിന്നും കിട്ടിയ നല്ല വേഷങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്ന കഥ യൂട്യൂബ് ചാനലായ ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് താരം.

കുറച്ച് തമിഴ് സിനിമകളെ അഭിനയിച്ചിട്ടുള്ളു. എങ്കിലും തമിഴ് സിനിമകളോട് വലിയ ഇഷ്ടമാണ്. തമിഴിലെ സൂപ്പര്‍ താരങ്ങളായ വിജയ്ക്കും അജിത്തിനും വിക്രമിനുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ തിരക്കുകള്‍ മൂലം അഭിനയിക്കാന്‍ ആയില്ലെന്നാണ് നവ്യ പറയുന്നത്. കൂടെ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നുള്ള ചോദ്യത്തിന് മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത് എന്നിവരുടെ പേരുകളാണ് പറഞ്ഞിരിക്കുന്നത്. രജനികാന്ത് എന്ന നടനെ ഞാന്‍ ഏറെ ആരാധിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സ്റ്റൈലും സംസാര ശൈലിയുമൊക്കെ ഏറെയിഷ്ടമാണും നവ്യ പറയുന്നു.

മഞ്ജു വാര്യര്‍ക്കൊപ്പം വൈറലായ ചിത്രത്തിന് പിന്നിലെ കാര്യവും നവ്യ വെളിപ്പെടുത്തി. ഒരു ബ്യൂട്ടി പാര്‍ലറില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രമായിരുന്നത്. മഞ്ജു വാര്യര്‍ അവിടെ മുടി മുറിക്കാന്‍എത്തിയതായിരുന്നു. ഞാനൊരു പരിപാടിയ്ക്ക് പോകുന്നതിന് വേണ്ടി മേക്കപ്പ് ഇടാന്‍ എത്തിയതാണ്. ഷൂട്ടിങും ജിമ്മിലും പോയ ശേഷമായിരുന്നു താനാവിടെ എത്തിയത്. അതിനാല്‍ ആകെ മുഷിഞ്ഞിരിക്കുകയായിരുന്നു. അതാണ് മഞ്ജു ചേച്ചിയുടെ മുടിയുടെ ഇടയില്‍ മുഖം മറച്ചിരുന്നത്. അപ്രതീക്ഷിതമായ കണ്ടുമുട്ടലായിരുന്നു അതെന്നും നവ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button