GeneralKollywoodLatest News

അയാള്‍ക്ക് പിന്നാലെ ധാരാളം പേരുണ്ട്, കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകള്‍ പോകും; നടി നഗ്മ

സിന്ധ്യ പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നുവെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് നഗ്മയുടെ പ്രതികരണം.

മധ്യപ്രദേശ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ആറ് മന്ത്രിമാരടക്കം 22 എംഎല്‍എമാരോടൊപ്പം ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് വലിയ ചര്‍ച്ചയായിരുന്നു. പുറത്ത് പോയതിനു പിന്നാലെ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്ന്. എന്നാല്‍ ഇതില്‍ അത്ഭുതമില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നടിയുമായ നഗ്മ മൊറാര്‍ജി പറഞ്ഞു.

സിന്ധ്യ പാര്‍ട്ടി വിട്ടത് ദൗര്‍ഭാഗ്യകരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നുവെന്നും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് നഗ്മയുടെ പ്രതികരണം. ”കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരവധി പേര്‍ക്ക് അതൃപ്തിയുണ്ട്. പക്ഷേ അത് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പൂര്‍ണപരാജയമാണ്. ഇത് പ്രത്യയശാസ്ത്രപരമായ പ്രശ്നമല്ല. പാര്‍ട്ടിക്കുവേണ്ടിയുള്ള ഒരാളുടെ കഠിനാധ്വാനത്തെ തിരിച്ചറിയുകയും അര്‍ഹതപ്പെട്ടത് നല്‍കുകയുമാണ് വേണ്ടത്. സിന്ധ്യ പാര്‍ട്ടി വിട്ടതില്‍ അത്ഭുതമില്ല. അയാള്‍ക്ക് പിന്നാലെ ധാരാളം പേരുണ്ട്” -നഗ്മ ട്വീറ്റ് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button