GeneralLatest NewsMollywood

ആലപ്പുഴക്കാരുടെ സഹായം ചോദിച്ച് നടന്‍ ഷെയിന്‍ നിഗം

'ജാതിക്ക തോട്ടം' എന്ന ഹിറ്റ് ഗാനത്തിന്റെ രചയിതാവ് സുഹൈല്‍ കോയയും സംവിധായകന്‍ സാജിദ് യഹിയയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിന്റെ പ്രിയതാരം ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്. അതിനായി അണിയറ പ്രവത്തകര്‍ പുറത്ത് വിട്ട കാസ്റ്റിംഗ് കാള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. കാസ്റ്റിംഗ് കാള്‍ വീഡിയോയില്‍ ഷെയിന്‍ നിഗം പാടിയ രണ്ട് വരി പാട്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

‘ഖല്‍ബ്’ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ 12 പാട്ടുകളാണ് ഉള്ളത്.

ഇരുപതിലേറെ പുതുമുഖങ്ങള്‍ക്കാണ് ചിത്രത്തില്‍ അവസരം ഒരുക്കുന്നത്. ആലപ്പുഴക്കാര്‍ക്കാണ് മുന്‍തൂക്കം. ‘ജാതിക്ക തോട്ടം’ എന്ന ഹിറ്റ് ഗാനത്തിന്റെ രചയിതാവ് സുഹൈല്‍ കോയയും സംവിധായകന്‍ സാജിദ് യഹിയയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഷെയിന്‍ നിഗത്തിനൊപ്പം സിദ്ധിഖും, ലെനയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പശ്ചാത്തല സംഗീതം: പ്രകാശ് അലക്‌സ്, സംഗീതം: പ്രകാശ് അലക്‌സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സും അര്‍ജുന്‍ അമരാവതി ക്രീയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button