GeneralLatest NewsMollywood

ഒന്‍പതാം ക്ലാസുകാരിയായ ‘യു.വി മഞ്ജു’ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍

ആ ഒമ്ബതാം ക്ലാസുകാരിയില്‍ നിന്നും മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി മഞ്ജു മാറിക്കഴിഞ്ഞു.

സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വേദികളിലൂടെ സിനിമയിലേയ്ക്ക് ചുവടുവച്ച താരമാണ് മഞ്ജു വാര്യര്‍. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ കട്ടിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ ഒമ്ബതാം ക്ലാസുകാരിയ്ക്ക് അന്ന് പേര് യു വി മഞ്ജു എന്നാണ്.

ആ ഒമ്ബതാം ക്ലാസുകാരിയില്‍ നിന്നും മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാറായി മഞ്ജു മാറിക്കഴിഞ്ഞു. വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയത്തിന്റെ രണ്ടാംഘട്ടവും മനോഹരമാക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button