CinemaGeneralLatest NewsMollywoodNEWS

കോവിഡ് 19 ; കരുതലോടെ വൈറസിനെ പ്രതിരോധിക്കാമെന്ന് നടൻ സുരേഷ് ഗോപി

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അടുത്ത സർക്കാർ ഓഫിസുകളിലോ മറ്റോ വിവരമറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭയവും ആശങ്കയും മാറ്റിവച്ച് കോവിഡ് 19 രോഗത്തെ ജാഗ്രതയോടെ പ്രതിരോധിക്കാമെന്ന് നടൻ സുരേഷ് ഗോപി. ഓരോ ജീവനും വിലപ്പെട്ടതാണ്, കരുതലോടെ വൈറസിനെ പ്രതിരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന ഷോയിലൂടയാണ് താരം ജനങ്ങൾക്ക് സന്ദേശം നൽകിയത്.

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക രോഗ ലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അടുത്ത സർക്കാർ ഓഫിസുകളിലോ മറ്റോ വിവരമറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്വന്തം പേജിലൂടെയും ഈ വിവരങ്ങൾ സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. അതേസമയം രാജ്യത്ത് 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close