GeneralLatest NewsMollywoodTV Shows

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില്‍ തേജോവധം ചെയ്യണ്ടിയിരുന്നില്ല; സന്തോഷ് പണ്ഡിറ്റ്

അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു

ബിഗ്‌ബോസില്‍ നിന്ന് ഡോ രജിത് കുമാറിനെ പുറത്താക്കിയതിനെതിരെ സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് രജിത് കുമാറിനെ ഷോയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസം രജിത് കുമാര്‍ ഷോയിലേക്ക് തിരിച്ച്‌ വരണോ വേണ്ടയോ എന്ന് രേഷ്മയ്ക്ക് തീരുമാനിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പേരിന് ക്ഷമിച്ചു എന്ന് പറയുന്നതല്ലാതെ അദ്ദേഹം തിരിച്ച്‌ വീട്ടിലേക്ക് വരുന്നതിന് യോജിപ്പില്ലെന്ന് രേഷ്മ പറഞ്ഞതോടെ അദ്ദേഹം പുറത്താകുകയായിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്നും രജിത് സര്‍ ഔട്ടായതില്‍ വിഷമമുണ്ടെന്നും ടാസ്കിന്റെ ഭാഗമെന്ന രീതിയില്‍ രജിത്തിന് നീതി കിട്ടിയില്ലെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പണ്ഡിറ്റിന്ടെ “ബിഗ് ബോസ്സ്” നിരീക്ഷണം..

പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ ..

സാറിനെ ഇടിച്ചവനെ ടാസ്കിന്റെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്റെ ഭാഗമാണെന്ന രീതിയില്‍ വെറുതെ വിട്ടു. എന്നാല്‍ സാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്റെ ഭാഗമെന്ന നീതി കിട്ടിയില്ല.

രജിത് സറിനു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു.

ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്ബില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീര്‍പ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല.

(വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു.

?നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്…. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല സാ൪)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ്)

shortlink

Related Articles

Post Your Comments


Back to top button